0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 183K

ഒന്ന് ഉലച്ച്, ഒരു തോളിലേക്ക് ഇട്ടു.

പിന്നെ കയ്യിലെ ആ ചെറിയ പാട്, ഇടത്തെ കൈത്തണ്ടയിൽ, ഒരു സ്കൂട്ടറിൽ നിന്ന് വീണതിന്റെ ഓർമ, അത് മറയ്ക്കാൻ കയ്യിൽ ഒരു കറുത്ത റബ്ബർ ബാൻഡ് വീതിയിൽ ചുറ്റി. ഒരു വളയെന്ന് തോന്നും.

“ലൈറ്റ്,” അവൾ പറഞ്ഞു.

സുരേഷ് മുകളിലെ വലിയ ലൈറ്റ് അണച്ചു. അവൾ നീല നൈറ്റ് ലാമ്പിന്റെ ഷേഡ് ചുവരിലേക്ക് തിരിച്ചുവെച്ചു, വെളിച്ചം നേരിട്ട് വീഴാതെ, ചുവരിൽ തട്ടി മൃദുവായി തിരിച്ചുവരുന്ന പോലെ. ബെർത്തിലെ ചുളുങ്ങിയ ബെഡ്ഷീറ്റ് വലിച്ചുനിവർത്തി. മേശപ്പുറത്തെ ബിരിയാണി പാക്കറ്റും കുപ്പിയും ഒരു മൂലയിലേക്ക് നീക്കി, ഫ്രെയിമിൽ വരാതെ. ജനലിന്റെ കർട്ടൻ ഒരു വിരലകലം മാത്രം തുറന്നിട്ടു. ഇനി വരുന്ന സ്റ്റേഷനുകളുടെ വെളിച്ചത്തിന് വേണ്ടി.

ഹോസ്റ്റലിലെ കുളിമുറിയിൽ നൂറ് തവണ ചെയ്ത അതേ കാര്യങ്ങൾ. പക്ഷേ ഇന്ന് ആദ്യമായി ക്യാമറയുടെ പുറകിൽ മറ്റൊരാൾ.

അവൾ തിരിഞ്ഞ് അയാളെ നോക്കി. “റെഡി.”

ആദ്യത്തെ പടം അയാൾ എടുത്തത് അവൾ ഒന്നും അറിയാതിരുന്നപ്പോഴാണ്. ബെർത്തിന്റെ അറ്റത്ത് മുട്ടുകൾ നെഞ്ചോട് ചേർത്ത് ഇരിക്കുന്നു. അവന്റെ ലിനൻ ഷർട്ട്, ബട്ടണുകൾ ഒന്നും ഇടാതെ, ഒരു തോളിൽ നിന്ന് പാതി ഊർന്ന്. ഒരു കയ്യിൽ ഒഴിഞ്ഞ ഗ്ലാസ്. നീല നൈറ്റ് ലാമ്പിന്റെ വെളിച്ചം അവളുടെ കാൽമുട്ടിലും തോളിലും മാത്രം. ബാക്കി മുഴുവൻ നിഴൽ. മാസ്കിനിടയിലൂടെ കണ്ണുകൾ നേരെ ക്യാമറയിലേക്ക്, എന്താ ചെയ്യുന്നെ എന്ന ചോദ്യവുമായി.

“അതിന് ഞാൻ റെഡിയായില്ലല്ലോ.”

“അതാ അതിന്റെ ഭംഗി.”

രണ്ടാമത്തേതിന് അവൾ ജനലിനടുത്തേക്ക് നീങ്ങി. കർട്ടൻ ഒരു വിരലകലം മാത്രം നീക്കി. ക്യാമറയ്ക്ക് പുറം തിരിഞ്ഞ്, ഷർട്ട്

💬 Comments

View all comments