Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
നോക്കി. പിന്നെ ഒന്നും ചോദിക്കാതെ ഫോൺ ഓഫാക്കി, ലെതർ ബാഗിന്റെ ഉള്ളറയിലിട്ട് സിപ്പ് വലിച്ചു.
അവൾ ട്രോളി ബാഗിന്റെ അടിയിൽ നിന്ന് ആ പഴയ സാംസങ് എടുത്തു. ക്ലാരയുടെ ഫോൺ. സ്ക്രീനിന്റെ മൂലയിൽ ആ പൊട്ടൽ. സുരേഷ് കാണാതെ ഒന്ന് തിരിഞ്ഞിരുന്ന് വാട്ട്സാപ്പ് ലോക്ക് ചെയ്തു, ഗാലറിയിലെ പഴയതെല്ലാം ഒരു ലോക്ക്ഡ് ഫോൾഡറിലേക്ക് മാറ്റി. ലൊക്കേഷൻ ഓഫ്. പിന്നെ ഫ്ലൈറ്റ് മോഡ്. സ്ക്രീനിന്റെ മുകളിൽ ആ ചെറിയ വിമാനത്തിന്റെ അടയാളം തെളിഞ്ഞപ്പോൾ മാത്രമാണ് അവൾ ശ്വാസം വിട്ടത്.
“ഇതിൽ എടുത്താ മതി.” അവൾ ഫോൺ അയാളുടെ കയ്യിൽ വെച്ചു. “ഇത് ഫ്ലൈറ്റ് മോഡിലാ. നെറ്റ് ഇല്ല, ക്ലൗഡ് ഇല്ല. പടങ്ങൾ ഇതിൽ മാത്രം. ഞാൻ ഓരോന്നും നോക്കി, എനിക്ക് തൃപ്തിയായത് മാത്രം പിന്നെ നിനക്ക് അയച്ചുതരാം. ബാക്കി ഇവിടെ വെച്ച് തന്നെ പോകും.”
സുരേഷ് ആ ഫോൺ കയ്യിൽ തിരിച്ചുനോക്കി. പിന്നെ അവളെ. അയാളുടെ മുഖത്ത് ഒരു ചിരി വന്നു, പക്ഷേ അതിൽ കളിയാക്കലില്ലായിരുന്നു.
“മൂന്ന് കൊല്ലമായി ഞാൻ നിന്നെ കാണുന്നു,” അയാൾ പറഞ്ഞു. “എന്നിട്ടും നീ ഇത്രക്ക് ശ്രദ്ധിക്കുന്നു. നിന്റെ ഓരോ സ്റ്റെപ്പും ഓരോ വരികളും വളരെ കെയർഫുൾ ആണ്ഞാ. ൻ ഇതിനെ ബഹുമാനിക്കുന്നു. സത്യം.”
“ബഹുമാനം പിന്നെ. ആദ്യം ഒരുങ്ങട്ടെ.”
അവൾ കൂപ്പെയുടെ മൂലയിലെ ചെറിയ വാഷ്ബേസിനിൽ മുഖം കഴുകി, മാസ്കിന്റെ ചുറ്റും പടർന്ന കൺമഷി ഒരു ടിഷ്യു കൊണ്ട് ഒപ്പിയെടുത്തു. ചുണ്ടിൽ ലിപ്സ്റ്റിക് ഒന്നുകൂടി. മാസ്കിന്റെ റിബൺ അഴിച്ച്, പുറം തിരിഞ്ഞുനിന്ന്, ഒന്നുകൂടി മുറുക്കിക്കെട്ടി. രണ്ട് കെട്ട്. അഴിയില്ല. മുടി വിരലുകൾ കൊണ്ട്
💬 Comments
View all comments