0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 182.2K

ഒരു ജീവിതം മുഴുവൻ പോകും. ആ കുട്ടിയെ ഓർമയില്ലേ? അവൾക്കും ക്യാമറ ഇഷ്ടമായിരുന്നു.”

ആ വാക്കുകൾ ഇപ്പോൾ അവളുടെ ചെവിയിൽ മുഴങ്ങി. പക്ഷേ അതേ സമയം, സുരേഷിന്റെ കയ്യിലെ ആ ഫോണിന്റെ കറുത്ത സ്ക്രീൻ, അതിന്‍റെ ലെൻസ്, അവളെ വിളിക്കുന്നുണ്ടായിരുന്നു. വിസ്കി ആ വിളിക്ക് ഒച്ച കൂട്ടി.

“മൂന്ന് കണ്ടീഷൻ,” അവൾ പറഞ്ഞു. “മാസ്ക് ഊരില്ല. ഫ്രെയിമിൽ ഒരു മറുകോ പാടോ ഒന്നും വരരുത്. എടുത്ത് കഴിഞ്ഞ് ഓരോന്നും ഞാൻ നോക്കും, എനിക്ക് വേണ്ടാത്തത് ഞാൻ തന്നെ ഡിലീറ്റ് ചെയ്യും. നീ ചോദ്യം ചോദിക്കരുത്.”

“ഡീൽ.”

അവൾ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി. വിസ്കിയുടെ ചൂട് തൊണ്ടയിലൂടെ ഇറങ്ങി വയറ്റിൽ ഒരു കനലായി. അവളിൽ മദ്യത്തിന്‍റെ ലഹരി കേറി തുടങ്ങി। പിന്നെ എഴുന്നേറ്റു, പിടിച്ചാണ് എഴുന്നേറ്റത്, അവൾക്ക് തന്നെ മനസ്സിലായി ഇനി കുടിക്കണ്ട കുടിച്ചാല്‍ കൺട്രോൾ പോകും. അവന് മാന്യന് ആണ്, പക്ഷേ മദ്യം ഏത് മാന്യനെയും മൃഗമാക്കും, ഒരു പക്ഷേ രാത്രിയുടെ ഏതെങ്കിലും യാമത്തിൽ അവന്റെ ഉള്ളിലെ ആ മൃഗം തന്റെ മാസ്ക് മാറ്റണം എന്നു കരുതിയാല് തനിക്ക് എതിരക്കാന് പോലും പറ്റില്ല. അത്കൊണ്ട് താനും അവനും ഇനി കുടിക്കാതെ ഇരിക്കുന്നതു നല്ലതാ. ട്രെയിൻ ആയി പോയി, അല്ലെങ്കില് പരുപടി കഴിഞ്ഞു പോകമായിരുന്നു. ഇതിപ്പോ ബാംഗ്ലൂര് വരെ ഇതില് ഇരുന്നല്ലേ പറ്റൂ. വേറെ ബെർത് പോലും ഇല്ല.

“ഒരു കാര്യം കൂടി,” അവൾ പറഞ്ഞു. സുരേഷിന്റെ കയ്യിലെ ഫോണിലേക്ക് കണ്ണ് കാണിച്ചു. “അത് ബാഗിൽ വെച്ചേക്ക്. സ്വിച്ച് ഓഫ് ചെയ്ത്.”

അയാൾ ഒരു നിമിഷം അവളെ

💬 Comments

View all comments