0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 181.3K

ഒരു ഫോട്ടോയും ഇല്ല, ആർക്കും.

അവൾ കുറെ നേരം അയാളെ നോക്കിയിരുന്നു. മൂന്ന് കൊല്ലം. ഒരിക്കൽ പോലും അയാൾ ഒരു അതിര് കടന്നിട്ടില്ല. മാസ്കിന്റെ റിബണിലേക്ക് പോയ കൈ ഒരിക്കൽ തിരിച്ചുവിട്ടപ്പോൾ പിന്നെ ഒരിക്കലും അങ്ങോട്ട് പോയിട്ടില്ല.

പക്ഷേ അവൾക്ക് സ്വയം അറിയാമായിരുന്നു, പ്രശ്നം സുരേഷല്ലെന്ന്. പ്രശ്നം അവൾ തന്നെയാണ്. ക്യാമറയുടെ മുമ്പിൽ നിൽക്കാൻ ക്ലാരയ്ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഒരു ലെൻസ് തന്നെ നോക്കുമ്പോൾ ഉള്ളിൽ എന്തോ ഒന്ന് ഉണരും. ഏത് ആംഗിളിൽ തോൾ തിരിക്കണം, വെളിച്ചം എവിടെ വീഴണം, എത്ര കാണിക്കണം, എവിടെ നിർത്തണം. ആരും പഠിപ്പിക്കാതെ തന്നെ അവൾക്ക് അറിയാം. ക്ലയന്റുകൾക്ക് വേണ്ടി എടുക്കുന്ന പടങ്ങൾക്ക് പുറമെ, ഹോസ്റ്റലിലെ കുളിമുറിയിൽ കതകടച്ച്, ഒരു രാത്രി ഡ്യൂട്ടി കഴിഞ്ഞ് വന്നിട്ട്, ആർക്കും അയക്കാതെ വെറുതെ എടുത്ത് നോക്കി ഡിലീറ്റ് ചെയ്ത പടങ്ങൾ എത്രയുണ്ടെന്ന് അവൾക്ക് തന്നെ എണ്ണമില്ല. ഇന്നലെ രാത്രി മാഡത്തിന് അയച്ച സാരിയിലെയും കണ്ണടയിലെയും പടങ്ങൾ എടുക്കുമ്പോൾ പോലും, ജോലിയാണെന്ന് ഒരു നിമിഷം അവൾ മറന്നുപോയിരുന്നു.

സുമിത്ര മാഡത്തിന് അത് അറിയാം. ആദ്യത്തെ മാസം തന്നെ മാഡം അത് കണ്ടുപിടിച്ചിരുന്നു. അതുകൊണ്ടാണ് ഓരോ ബുക്കിങ്ങിനും മുമ്പ്, മറ്റ് പെണ്ണുങ്ങളോട് ഒരു തവണ പറയുന്ന ആ റൂൾ മാഡം റീനുവിനോട് മാത്രം എല്ലാ തവണയും ആവർത്തിക്കുന്നത്. “ചിന്നാ, ഗൊത്തല്ലോ. ക്യാമറ കണ്ടാ നിനക്ക് ഒരു ഹരം കേറും. അത് നിന്‍റെ ഫോണിൽ, നിന്റെ മുറിയിൽ, എന്ത് വേണമെങ്കിലും ചെയ്തോ. പക്ഷേ ഒരു ക്ലയന്റിന്റെ ഫോണിൽ ഒരിക്കലും ബേഡ. ഒരു രാത്രിയിലെ ആ ഹരം കൊണ്ട്

💬 Comments

View all comments