0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 181.3K

കവിളിൽ കൈവെച്ച് വിരലുകൾ കൊണ്ട് തലോടി. "എനിക്കറിയാം പെണ്ണേ... എന്നാലും നീ പോയിക്കഴിഞ്ഞാൽ പിന്നെ ഇങ്ങനെയൊക്കെ ആരെ കിട്ടാനാ..."

"അങ്ങനെ എന്തിനാ കരുതുന്നെ.. എന്നെ പോലെ ഉള്ളവരോട് ഒരുപാട് അടുപ്പം കാണിക്കരുത്.. വൈഫ് ഉണ്ടല്ലോ, അവളെ എന്നെക്കാള് ഏറെ സ്നേഹം ഉണ്ടല്ലോ പിന്നെ എന്താ.. അവളെ ഇത് പോലെ കാണ്.. എന്നെ കുറിച്ചുള്ള ഓർമകള് വയ്ക്കരുത്.. പിന്നെ എന്നിട്ടും മതി വരുന്നില്ല എങ്കില് മാടത്തിനെ വിളിച്ചാല് മതി.. എന്നേക്കാള് നല്ല കുട്ടികള് വരും. , ... പിന്നെ എന്തിനാ വെറുതെ വരുന്ന ദിവസങ്ങളെക്കുറിച്ച് ഓർത്ത് ടെൻഷൻ അടിക്കുന്നത്?" അവൾ ജനലിന്റെ കർട്ടനിലൂടെ പുറത്തേക്ക് ഇരുണ്ട പാടങ്ങളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. "വണ്ടി എറണാകുളം വിട്ട് കുറെ ആയില്ലേ... ഇനി രാവിലെയാ സ്റ്റേഷൻ ആവുക."

സുരേഷ് അവളുടെ തോളിലൂടെ കൈയിട്ട് അവളെ കൂടുതൽ തന്നിലേക്ക് ചേർത്തുപിടിച്ചു. ആ നീല നൈറ്റ് ലാമ്പിന്റെ വെളിച്ചത്തിൽ രണ്ടുപേരും ഒന്നും മിണ്ടാതെ കുറേനേരം അങ്ങനെ കിടന്നു.

കുറെ കഴിഞ്ഞ് സുരേഷ് എഴുന്നേറ്റിരുന്നു. രണ്ട് ഗ്ലാസിലും വീണ്ടും ഒഴിച്ചു. ഒന്ന് അവൾക്ക് നീട്ടിയിട്ട് മേശപ്പുറത്ത് കിടന്ന ഫോൺ എടുത്തു. പിന്നെ താഴെ വെച്ചു. പിന്നെയും എടുത്തു.

“എന്താ?” അവൾ ചോദിച്ചു.

“ഒരു കാര്യം ചോദിക്കട്ടെ. ദേഷ്യപ്പെടരുത്.” അയാൾ ഫോൺ കയ്യിൽ തിരിച്ചു. “ഒന്നുരണ്ട് പടം. നിന്റെ. മാസ്ക് ഇട്ട് തന്നെ. ആർക്കും കാണിക്കാനല്ല. എനിക്ക് മാത്രം. നീ നിർത്തുകയാണെങ്കിൽ... ഒരു ഓർമയ്ക്ക്.”

ക്ലാരയുടെ കയ്യിലെ ഗ്ലാസ് ചുണ്ടിന്റെ പാതിവഴിയിൽ നിന്നു. ആ പെൺകുട്ടി. ലീക്കായ വീഡിയോ. ആ കുടുംബം. മാഡം അന്ന് എല്ലാവരോടും പറഞ്ഞ വാക്ക്:

💬 Comments

View all comments