Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
ചെറുപ്പം മുതലേ കുറച്ചു നാണം കുലുങ്ങിയാണ് ടോണി . അമ്മ ഒഴികെ ബാക്കി ഉള്ളവരോട് എല്ലാം അവൻ കുറച്ചു ഇട വിട്ടിട്ടാണ് പഴകിയിട്ടുള്ളത് .പക്ഷെ അമ്മ യോട് മാത്രം അവൻ അവൻ നല്ല കൂട്ടായിരുന്നു .അതുപോലെ തന്നെ ഇപ്പോളും അവൻ ഒന്നും മറച്ചുവക്കത്തെ തന്നോട് എല്ലാം തുറന്നു സംസാരിക്കാൻ അവൾ ആഗ്രഹിച്ചു .
മീൻ തറച്ചു വച്ച കൊമ്പു ഒന്നു കറക്കി തിരിച്ചു തീയിലേക്ക് വയ്കുമ്പോളായിരുന്നു ടോണി ഷെൽറ്ററിൽ നിന്നും പുറത്തേക്കു ഇറങ്ങുന്നത് .
പുറത്തു അമ്മയെ കണ്ടതും അവൻ അവന്റെ കയ്യിലുണ്ടായിരുന്ന ഇല അവൻ പുറകോട്ടു മാറ്റി പിടിച്ചു .ചെറുപ്പത്തിൽ അമ്മ അറിയാതെ ഫ്രിഡ്ജിൽ നിന്നും കേക്ക് എടുത്തതിനു ശേഷം അമ്മയുടെ മുന്നിൽ പിടിക്കപ്പെടുമ്പോൾ അവൻ കാണിക്കുന്ന അതേ പരുങ്ങൽ ഇപ്പോൾ ചെയുന്നത് കണ്ടതും ഷെറിന് ചിരിയാണ് വന്നത് . മറച്ചു പിടിച്ച ഇലയുമായി ടോണി വേഗം തന്നെ ഐലണ്ടിന്റെ ഉള്ളിലേക്കു നടന്നു .
തിരിച്ചുവന്ന ടോണി പരുങ്ങി പരുങ്ങി അമ്മയുടെ അടുത്ത് വന്നു ഇരുന്നു ഇപ്പോളും നാണം കൊണ്ട് തറയിലേക്ക് തന്നെയാണ് അവൻ നോക്കുന്നത് .
ഷെറിൻ ചിരിച്ചുകൊണ്ട് അവന്റെ മുടിയിൽ തലോടി .
"കഴികാം ??"
"മ്മ്മ് "
ഷെറിൻ ചുട്ട മീനുകൾ കൊമ്പിൽ നിന്നും ഊരി ഒരു ഇലയിലേക്കു വച്ചുകൊടുത്തു .ഒരു ഇല ടോണി കു കൊടുത്ത ശേഷം അവളും ഒന്നെടുത്തു കഴിക്കാൻ തുടങ്ങി .
"എങ്ങനെ ഉണ്ട് ??"ആദ്യ കഷ്ണം കഴിച്ച ടോണിയോട് ഷെറിൻ ചോദിച്ചു ..
"ഇതിനെക്കാളും നല്ലതു ആ പഴം തന്നെ ആയിരുന്നു ..ഉപ്പും മുളകും ഇല്ലാതെ
💬 Comments
View all comments