0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

കണ്ണേട്ടനെ പറ്റി കുറ്റങ്ങള്‍ പറഞ്ഞ് പറഞ്ഞ് എന്നെ തളര്‍ത്തിയെടുത്തു.... ഇനിയും അതൊന്നും കേട്ട് നില്‍ക്കാന്‍ കഴിയാതെ ഞാന്‍ ഒപ്പിട്ടുകൊടുത്തു. അത് നടന്നിട്ടും കണ്ണേട്ടനില്‍ നിന്ന് മറുപടിയൊന്നും വന്നില്ല.... ഒരു കോള്‍ പോലുമുണ്ടായില്ല.... "നീ പോ എന്ന് പറയും വരെ ഞാന്‍ നിന്‍റെ കുടെ കാണും..." പണ്ടേങ്ങോ കണ്ണേട്ടന്‍ പറഞ്ഞ വാക്കുകള്‍ മനസിലേക്ക് ഓടി വന്നു.... അവസാനമായി കണ്ട അന്ന് ഞാന്‍ പറഞ്ഞ വാക്കുകളില്‍ അതുമുണ്ടായിരുന്നു എന്ന് ഞാന്‍ മനസിലാക്കി.... ഒരു പക്ഷേ അതുകൊണ്ടാവും പിന്നെ വരാഞ്ഞതെന്ന് ഞാന്‍ വിശ്വസിച്ചു.... പിന്നെ ഞാന്‍ കണ്ണേട്ടനെ കാണുന്നത് കോടതി ഒരുക്കിയ കൗണ്‍സിലിഗിലാണ്.... ആദ്യം ഒരു ഡേറ്റ് പറഞ്ഞെങ്ങിലും അത് മാറ്റിയെന്ന് പറഞ്ഞിരുന്നു. പിന്നെ ഒരാഴ്ച കഴിഞ്ഞാണ് അടുത്ത ഡേറ്റ് വന്നത്.... അത്രയും ദിവസം കരയാന്‍ മാത്രമായിരുന്നു ഞാന്‍ ജീവിച്ചത്.... അതിനിടയില്‍ അമ്മയുടെ പ്ലസ്റ്റര്‍ വെട്ടി... അതോടെ വീട്ടില്‍ എനിക്ക് വേറെ പണിയൊന്നുമില്ലതെയായി. എന്‍റെ വിഷമം കണ്ടത് കൊണ്ടാവും അമ്മ ഒന്നും ചോദിച്ചില്ല..... കൗണ്‍സിലിംഗിന്‍റെ അന്ന് ഞാന്‍ നേരത്തെ കുടുംബകോടതിയിലെത്തി. അഡ്വേ. അതിര നന്ദന്‍ അവരായിരുന്നു കൗണ്‍സിലിംഗ് ചെയ്യുന്നത്...ഞാന്‍ അവരുടെ മേശയുടെ മുന്നിലുള്ള രണ്ടു കസേരകളില്‍ ഒന്നില്‍ ഇരുന്നു. അവര്‍ കുറച്ച് നേരം കാത്തിരിക്കാന്‍ പറഞ്ഞു.... പുറത്ത് അന്തരീക്ഷം ഇരുണ്ടു കൂടിയിരുന്നു. രാവിലെ പത്തു മണിക്കും വൈകിട്ട് ആറുമണിയായ പോലെ.... മേഡം പുറത്ത് നിന്ന് കണ്ണേട്ടന്‍റെ ശബ്ദം കേട്ടു.... തല കുനിച്ച് ഇരുന്നിരുന്ന ഞാന്‍ വാതിലിലേക്ക് നോക്കി.... ഹാ... വൈഷ്ണവ്.... വരു.... ഇരിക്കു.... കണ്ണേട്ടന്‍ കയറി വരുന്നത് ഞാന്‍ നോക്കി.... ഇത്തിരി എന്തിവലിച്ച് പാടുപെട്ടാണ് നടന്നു വന്നിരുന്നത്... വലതുകൈയിന്‍റെ മുട്ടിന് കിഴെ ഒരു വെള്ള കെട്ടുണ്ടായിരുന്നു.... ഒരു നിമിഷം എന്തായിതോന്ന് അറിയാതെ ഞാന്‍ കണ്ണേട്ടനെ നോക്കി.... മുഖത്ത് നിരാശ ഭാവം മാത്രം.... കണ്ണേട്ടന്‍ എന്നെ നോക്കിയതെ ഇല്ല.... എന്തിവലിച്ച് കണ്ണേട്ടന്‍ എന്‍റെയടുത്ത് വന്നിരുന്നു.... അക്ഡന്‍റായിരുന്നു അല്ലേ.... തന്‍റെ അഡ്വേക്കേറ്റ് പറഞ്ഞിരുന്നു.... ഡേറ്റ് മാറ്റി തരാന്‍ വന്നപ്പോ.... അതിര മാം കണ്ണേട്ടനോട് പറഞ്ഞു.... അതേ മാം.... ഒരു ഓപ്പറേഷനുണ്ടായിരുന്നു.... കണ്ണേട്ടന്‍ പറഞ്ഞു.... ഈശ്വരാ.... ഒരു നിമിഷം മനസ് മന്ത്രിച്ചു.... എന്തു പറ്റിയെന്നറിയാതെ

💬 Comments

View all comments