Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]
അതിന്‍റെ വാതില്‍ തുറക്കുന്നു. അതില്‍ നിന്ന് കണ്ണേട്ടന്‍ പുറത്തിറങ്ങുന്നു. മുഖത്ത് ഒരു പുഞ്ചിരി.... പിറകെ അവളും... അവളുടെ മുഖത്ത് നാണം കലര്‍ന്ന ഒരു പുഞ്ചിരിയാണുള്ളത്.... അതോടെ തന്‍റെ മനസിലെ ശവപ്പെടിയുടെ അവസാന ആണിയും അടിച്ച് കഴിഞ്ഞിരുന്നു....
എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ..... അച്ഛന്‍ മുന്നില്‍ നിന്ന് എന്തോ പറയുന്നുണ്ട്... പക്ഷേ ഒന്നും കേള്‍ക്കുന്നില്ല.... മനസില്‍ ആ വിഡിയോ ശകലങ്ങള്‍ മാത്രം.... അച്ഛന്‍ കൈ നീട്ടുന്നതായി അറിഞ്ഞു.... ഫോണ്‍ അങ്ങോട്ട് കൊടുത്തു....
അച്ഛനോട് സംസാരിക്കാന്‍ ഒന്നുമില്ല.... താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന ഫീല്‍.... കണ്ണേട്ടന്‍ പറഞ്ഞ വേണ്ടപ്പെട്ട ഒരാള്‍ അവളായിരുന്നോ.... തന്‍റെ രണ്ട് വര്‍ഷത്തെ വ്രതത്തിന് ശേഷം ആദ്യം അവളെ പ്രിതിപ്പെടുത്താന്‍ പോയിരിക്കുന്നു. താന്‍ ഒരു മണ്ടിയെ പോലെ രണ്ടുകൊല്ലം പിറകെ നടന്നു.... അത്മഹത്യ ചെയ്താല്‍ മതിയെന്ന അവസ്ഥയിലായി ഞാനപ്പോള്‍....
ഇല്ല തോറ്റുകൊടുക്കില്ല.... ജീവിക്കണം.... കണ്ണേട്ടനെ അല്ല വൈഷ്ണവ് എന്ന ആ മനുഷ്യനെ കാണാണം.... മനസില്‍ ഉറപ്പിച്ചു. ഫോണെടുത്ത് വിളിച്ചു.....
ഹാലോ മുത്തേ.... അപ്പുറത്ത് നിന്ന് ആ മനുഷ്യന്‍റെ ശബ്ദം....
എവിടെയാ.... കരച്ചില്‍ അടക്കിപിടിച്ച് ചോദിച്ചു.....
ഞാന്‍ നമ്മുടെ മുറിയില്‍.... പഠിക്കുകയാ മുത്തേ.... നാളെ ലാസ്റ്റ് എക്സാമല്ലേ.... കണ്ണേട്ടന്‍ അപ്പുറത്ത് നിന്ന് പറഞ്ഞു....
എനിക്കൊന്ന് കാണാണം..... ഞാന്‍ പറഞ്ഞു....
എന്താ ചിന്നു.... ശബ്ദം വല്ലാതിരിക്കുന്നേ.... വല്ല അസുഖമുണ്ടോ....
ഹാ.... മനസിന് ഒരു സുഖമില്ല.....
അയ്യോ.... ഇന്നിനി വരാന്‍ പറ്റില്ല.... എക്സാം കഴിഞ്ഞ ഞാന്‍ ഓടിവരാം....
ഇവിടെക്ക് വരണ്ട.... ഇവിടെത്തെ പാര്‍ക്കില്‍ വന്ന മതി.... ഞാന്‍ അവിടെയുണ്ടാവും....
ഹാ.... അവിടെങ്കില്‍ അവിടെ.... നാളെ ഉച്ചക്ക് ഒന്നരയ്ക്ക് ഞാന്‍ അവിടെയുണ്ടാവും..... പിന്നെന്താ....
എനിക്ക് വയ്യ.... ഞാന്‍
💬 Comments
View all comments