0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

വെക്കുകയാ.... എന്നാല്‍ മോള്‍ പോയി തലയണയെ കെട്ടിപിടിച്ച് കിടന്നോ.... നാളെ തൊട്ട് ഉറക്കമില്ലാത്ത രാത്രിയല്ലേ.... തന്‍റെ ഉറക്കം എപ്പോഴെ നഷ്ടമായി എന്ന് അയാള്‍ക്ക് അറിയില്ലലോ.... ഉം.... ഗുഡ് നൈറ്റ്..... ഞാന്‍ പറഞ്ഞൊപ്പിച്ചു.... ഗുഡ് നൈ... പറഞ്ഞു തീരും മുമ്പേ ഞാന്‍ ഫോണ്‍ കട്ടാക്കി.... അന്ന് ആ രാത്രി ശരിക്കും എന്‍റെ ഉറക്കം നഷ്ടപ്പെട്ടു.... വഞ്ചിതയായി പോയതിന്‍റെ ദേഷ്യവും സങ്കടവും.... പിറ്റേന്ന് തലേന്നത്തെ ഉറക്കക്ഷീണം തന്നെ വല്ലാതെ വലച്ചു. അന്ന് രാവിലെ വീട്ടിലെ പണിയെല്ലാം ചെയ്ത് ഭക്ഷണം കൊടുക്കാനായി അമ്മയുടെ മുറിയിലേത്തി... തന്‍റെ വിഷമം അമ്മ പെട്ടെന്ന് മനസിലാക്കി..... മോളേ.... എന്താ മുഖത്തൊരു വിഷമം.....
ഒന്നുമില്ലമ്മേ.... ഇന്നലെ ഉറക്കം ശരിയായില്ലാ.... അതാവും.... തന്‍റെ വിഷമം അമ്മയോട് പറയാന്‍ താന്‍ പാടുപെട്ടു. കണ്ണേട്ടനെ കണ്ടു വന്നിട്ട് പറഞ്ഞ മതിയെന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു... ഇന്നല്ലേ കണ്ണന്‍റെ അവസാന എകസാം..... അമ്മ ചോദിച്ചു.... അതെ.... ഞാന്‍ താല്‍പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു.... ഇന്ന് അവന്‍ വരും ലെ.... എത്ര ദിവസായി എന്‍റെ കുട്ടിയെ കണ്ടിട്ട്.... അമ്മ വീണ്ടും സ്നേഹവതിയായി.... ങാ.... വരുമായിരിക്കും.... കണ്ണേട്ടനെ കുറിച്ചുള്ള കാര്യങ്ങള്‍ എനിക്ക് ദേഷ്യത്തിനുള്ള കാരണമായി മാറി.... ഉച്ചക്ക് പുറത്ത് പോകുന്ന കാര്യം അമ്മയോട പറഞ്ഞു... രാവിലെ അച്ഛന മുഖം കൊടുക്കാന്‍ തോന്നിയില്ല.... ഇല്ലെങ്കില്‍ ഇനിയും കരയേണ്ടിവരും.... കഴിഞ്ഞ പന്ത്രണ്ടു മണിക്കുറില്‍ ഞാന്‍ ഈ ജീവിതത്തില്‍ കരഞ്ഞതിലും അപ്പുറം കരഞ്ഞിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കു തന്നെ പാര്‍ക്കില്‍ പോയി അവിടെത്തെ ബഞ്ചില്‍ ഇരുപ്പുറച്ചു.... താനും കണ്ണേട്ടനും മുമ്പും ഇവിലെ വന്നിട്ടുണ്ട്.... ഇതെ ബെഞ്ചില്‍ ഒന്നിച്ചിരുന്നിട്ടുണ്ട്.... സ്വപ്നങ്ങള്‍ നെയ്തുകുട്ടിയിട്ടുണ്ട്..... ഒന്നരയ്ക്ക് തന്നെ

💬 Comments

View all comments