0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

കണ്ണേട്ടന്‍റെ ബൈക്ക് പാര്‍ക്കിന്‍റെ കവാടത്തിലെത്തി.... അത് പാര്‍ക്ക് ചെയ്ത് അയാള്‍ പുറത്തിറങ്ങി.... മുഖത്ത് പുഞ്ചിരി മാത്രം.... തന്‍റെ നേര്‍ക്ക് നടന്നടുത്തു.... തന്‍റെയടുത്തെത്തിയ കണ്ണേട്ടന്‍ തന്നെ കെട്ടിപിടിക്കാനായി ഇരു കൈകളും വിടര്‍ത്തി... പക്ഷേ ഞാന്‍ രണ്ടടി പിറകോട് മാറി അതിന് വിലങ്ങ് വെച്ചു... ചിന്നു.... കണ്ണേട്ടന്‍ സന്തോഷത്തോടെ വിളിച്ചു.... വേണ്ട.... അങ്ങനെ വിളിക്കണ്ട..... ഞാന്‍ പറഞ്ഞു.... ചിന്നു.... നീയെന്താ ഇങ്ങനെയൊക്കെ പറയുന്നേ.... ഹാ.... ഞാനിപ്പോ ഇങ്ങനെയാ.... ഞാനൊരു കാര്യം ചോദിച്ച സത്യം പറയുമോ.... എന്താ.... മുത്തേ.... ഞാനെപ്പോഴെ നിന്നോട് കള്ളം പറഞ്ഞിട്ടുള്ളത്.... കണ്ണേട്ടന്‍ ചോദിച്ചു.... കണ്ണേട്ടന്‍ പിറന്നാള്‍ ദിവസം എയര്‍പോര്‍ട്ടില്‍ പോയത് ഒരു പെണ്ണിനെ കാണാനാണോ..... ഞാന്‍ ചോദിച്ചു.... കണ്ണേട്ടന്‍റെ മുഖം മാറുന്നുണ്ടായിരുന്നു.... അതേ.... കണ്ണേട്ടന്‍ പറഞ്ഞു.... അന്ന് മൊത്തം അവളുടെ കുടെയായിരുന്നോ.... അതിന് മറുപടിയായി സമ്മതിക്കുന്ന തരത്തില്‍ തലയാട്ടുക മാത്രമായിരുന്നു..... രാത്രി അവളുടെ കുടെ ഹോട്ടല്‍ മുറിയിലേക്ക് പോയിരുന്നോ..... അതിനും തലയാട്ടല്‍ മാത്രം.... പിന്നെന്തിനാ എന്‍റെയടുത്തേക്ക് വന്നത്.... അവളുടെ കുടെ അങ്ങ് പോയികുടായിരുന്നോ.... എന്‍റെ ശബ്ദം ഉയര്‍ന്നു..... കണ്ണേട്ടന്‍ അത് എതിര്‍ക്കുമെന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു... എന്നാല്‍ എല്ലാം ശരിയാണ് എന്ന് പറഞ്ഞ് ഒരു കുറ്റവാളിയെ പോലെ എന്‍റെ മുന്നില്‍ നിന്ന കണ്ണേട്ടനെ കണ്ടപ്പോ എന്‍റെ സംശയങ്ങളെല്ലാം ശരിയാണെന്ന് ഞാന്‍ തിരുമാനിച്ചു.... ചിന്നു അത്.... ഞാന്‍..... കണ്ണേട്ടന്‍ എന്തോ പറയാന്‍ തുനിഞ്ഞു.... വേണ്ടാ..... എനിക്കൊന്നും കേള്‍ക്കണ്ട..... ഇനി എന്നെ തേടി വരരുത്.... ഞാന്‍ ദേഷ്യത്തില്‍ പറഞ്ഞ് പിന്‍തിരിഞ്ഞ് നടന്നു....
ഒരു പക്ഷേ താന്‍ കണ്ണേട്ടന്‍റെ ഭാഗം അറിയാന്‍ ശ്രമിച്ചില്ല... അതൊരു തെറ്റാണെന്ന് അറിയാന്‍ ഞാന്‍ വൈകിയിരുന്നു.... കണ്ണേട്ടന്‍ പിറകില്‍

💬 Comments

View all comments