0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

എന്നെ പ്രപോസ് ചെയ്തതാ.... അന്ന് ഞാന്‍ വീട്ടിലെ കാര്യം പറഞ്ഞ് ഒഴുവാക്കി... ഇന്ന് കണ്ണേട്ടന്‍ അത് പറഞ്ഞപ്പോ അവന്‍ മുഖമൊന്ന് കാണണമായിരുന്നു.... ഹ...ഹ..... ചിന്നു ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ തുടങ്ങി.... പെട്ടെന്ന് എന്തോ ചിന്തിച്ച പോലെ ചിരി നിര്‍ത്തി പിന്നെ മുന്നിലിരിക്കുന്ന കണ്ണനോട് ചോദിച്ചു.... എങ്ങനെയുണ്ട് ക്ലാസ്.... ന്‍റെ മോളെ... പെണ്‍കുട്ടികളുടെ ഒരു മാര്‍ജന്‍ഫ്രീ മാര്‍ക്കറ്റ്.... ഏത് തരത്തിലുള്ളത് വേണേലും കിട്ടുന്ന ഒരു ക്ലാസ്... പത്ത് പതിനഞ്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ ഒറ്റയ്ക്ക് ഞാനിങ്ങനെ.... കണ്ണന്‍ അവളെ ഒന്നിളക്കാനായി പറഞ്ഞു.... പറഞ്ഞ് കഴിഞ്ഞിട്ടും പിറകില്‍ നിന്ന് റിപ്ലേ വരത്തത് കൊണ്ട് കണ്ണാടിയിലുടെ നോക്കാം.... പ്രതിക്ഷിച്ച പോലെ മുഖത്തെ സന്തോഷം മാറിയിട്ടുണ്ട്.... ചിന്നു.... കണ്ണന്‍ വിളിച്ചു.... എന്താ.... ഒന്നുല്ല.... അതേയ് കണ്ണേട്ടാ.... കണ്ണില്‍കണ്ട പെണ്‍പിള്ളേരുടെ പിറകെ നടന്നുന്നോ കൊഞ്ചികുഴഞ്ഞ് നില്‍ക്കുന്നതോ ഞാന്‍ അറിഞ്ഞാല്‍.... ചിന്നു ഒരു ഭീഷണിയോടെ നിര്‍ത്തി. അറിഞ്ഞാല്‍.... കണ്ണന്‍ അറിയാനായി ചോദിച്ചു.... അറിഞ്ഞാല്‍ പിന്നെ രണ്ടു കൊല്ലം കഴിഞ്ഞ് പുഷ്പിക്കാന്‍ വെച്ചിരിക്കുന്നതില്ലേ.... അത് ഞാനാങ്ങ് അരിഞ്ഞെടുക്കും... ഭീഷണി ഇത്തിരി കടുപ്പമായിപോയി... ചോദിക്കണ്ടായിരുന്നു എന്ന പോലെയായി കണ്ണനപ്പോള്‍.... എന്നാലും അങ്ങനെ അങ്ങ് വിട്ടുകൊടുക്കാന്‍ പറ്റില്ലലോ.... എന്നാല്‍ നീ ഇങ്ങനെ മുത്ത് നരച്ചിരിക്കുകയേ ഉള്ളു.... കണ്ണന്‍ ചമ്മിയ മുഖം മാറ്റാനായി കണ്ണന്‍ ചോദിച്ചു... ഞാന്‍ നിങ്ങളെ ഡൈവോഴ്സ് ചെയ്ത് വേറെ കെട്ടും അപ്പോഴോ.... ചിന്നു ചിരിയോടെ പറഞ്ഞു.... അതിന് നീ മാത്രം വിചാരിച്ച പോരല്ലോ.... കണ്ണന്‍ മറുപടിയടിച്ചു... സ്ത്രിയ്ക്ക് വേണ്ടത് തരാത്ത ഒരു പുരുഷനെ ഒഴുവാക്കാന്‍ കോടതി കുടെ നില്‍ക്കും ചിന്നു സ്വാഭാവികമായി പറഞ്ഞു... പക്ഷേ അത് കണ്ണന്‍റെ മനസിനെ താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

💬 Comments

View all comments