0%

Chapter Title : വളഞ്ഞ വഴികൾ 1 [Trollan]

Author : Trollan Read All Parts 1352

വായിനോട്ടം.

പെൺപിള്ളേർ ഒക്കെ നോക്കുന്നുണ്ട് ഇന്ന് ചാകരായ എനിക്ക് എന്ന് മനസിൽ പറഞ്ഞു കൊണ്ട് എല്ലാത്തിനെയും വിടാതെ നോട്ടം ആയി ആന്റിമാർ ഉൾപ്പെടെ എന്റെ കണ്ണ് എന്നാ സ്കാൻഏർ അരിച്ചു പാറുക്കി അളവ് എടുപ്പ് തൊടങ്ങി ഇരിക്കുന്നു.

അപ്പോഴേക്കും ഏട്ടത്തി പുറകിൽ നിന്ന് പറഞ്ഞു.

"മതിടാ മതി ഇങ്ങനെ നോക്കി വെള്ളം ഇറക്കി ഒരു പരിവം അകുല്ലോ നീ.കാട്ടുകോഴി "

ഞാൻ പുറകിലേക്ക് തിരിഞ്ഞു ഒന്ന് ഇളിച്ചു കാണിച്ചു.

അപ്പോഴേക്കും ഏട്ടത്തി.

"ആഹാ നിനക്ക് നോക്കാൻ പറ്റിയ ആൾ വരുന്നുണ്ടല്ലോ. അപ്പൊ ശെരി മോനെ ഞാൻ അമ്മയുടെ കൂടെ പോകട്ടെ.നീ അവളെ ശെരിക്കും നോക്കിക്കോ."

എന്ന് പറഞ്ഞു ഏട്ടനെയും വിളിച്ചു ചിരിച്ചു കൊണ്ട് അമ്മയുടെ അടുത്തേക് പോയി.

ശിവനെ നല്ല പിസ് വല്ലതും ആവനെ എന്ന് കരുതി തിരിഞ്ഞു നോക്കിയ ഞാൻ.

"ഓ ഡാർക്ക്‌

ഇവളോ."

ഇനി രക്ഷ ഇല്ലാ എന്ന് മനസ്സ് തന്നെ പറഞ്ഞു. അപ്പോഴേക്കും അമ്മയെ അവൾ കണ്ടു കഴിഞ്ഞു.

"അമ്മേ..."

"ആഹാ മോളോ.

മോൾ എപ്പോ വന്നു തൊഴുവൻ.

ഞങ്ങൾ ദേ ഇപ്പൊ എത്തിയതേ ഉള്ള്."

"ഞാൻ ഇച്ചിരി നേരം ആയത്തെ ഉള്ള്. ഉള്ളിൽ കയറി തൊഴുതു ഇറങ്ങിയതേ ഉള്ള്."

"അമ്മ വന്നില്ലേ മോളെ."

"ഇല്ലാ അമ്മേ.

അമ്മക്ക് വയ്യ എന്നു പറഞ്ഞു. അതാ ഞാൻ വന്നേ."

അപ്പോഴേക്കും ഏട്ടത്തി അവളുടെ അടുത്തേക് എത്തി കഴിഞ്ഞു.

"രേഖ കുട്ടി രാവിലെ തന്നെ തൊഴുവൻ വന്നോ. അറിഞ്ഞിരുന്നേൽ ഒപ്പം വരാം ആയിരുന്നല്ലോ."

"ഹം.

ചേട്ടൻ എന്ത്യേ?"

"എന്റെ ആൾ കൗണ്ടറിൽ നിന്ന് എണ്ണ മേടിക്കുന്നു.

ഇനി അജുനെ ആണേൽ നോക്കുന്നെങ്കിൽ ദേ നിന്ന് വായി നോകുന്നു???.

അയ്യോ അവൻ അവിടെ ഉണ്ടായിരുന്നല്ലോ."

"കുഴപ്പമില്ല ഞാൻ കണ്ടു പിടിച്ചോളാം. നിങ്ങൾ പോയി തൊഴുതു വാ അജുന് കൂട്ട് ഞാൻ ന്നോളം "

"അവൻ ചെറിയ കുട്ടി അല്ലാട്ടോ രേഖേ."

"എനിക്ക് എപ്പോഴും അജു ചേട്ടൻ വാവയാ."

അവർ എല്ലാവരും തൊഴുവൻ കയറുന്ന ഇടക്ക് ചേട്ടൻ ഞാൻ എവിടെ ആണെന്ന് കൈ കൊണ്ട് കാണിച്ചിട്ട് ആണ് ഉള്ളിലേക്ക് കയറി പോയെ.

എടാ അജു നീ എന്നേ കാണാതെ മുങ്ങില്ലേ.

എന്ന് രേഖ മനസിൽ പറഞ്ഞു കൊണ്ട് ആവണം എന്റെ അടുത്തേക് വന്നു. ഞാൻ ആണേൽ ഇവൾ വരാൻ പേടി ഉള്ള സ്ഥലത്ത് ആയിരുന്നു മാറി നിന്നെ. വേറെ എവിടേയും അല്ലാ വെടിവഴിപാട്

💬 Comments

View all comments