Chapter Title : വളഞ്ഞ വഴികൾ 1 [Trollan]
എന്റെ വീട്ടിൽ കൂടി.
ഞാൻ മുറിയിൽ ഇരുന്നു പഠിക്കുബോൾ രണ്ടും ഹാളിൽ ഇരുന്നു tv കണ്ട് ചിപ്പസ് തിന്ന് കൊണ്ട് ചിരിയും കോമഡി പറയലും ആണ്.
എനിക്ക് എക്സാം ആണെന്ന് അറിഞ്ഞത് കൊണ്ട് അവൾ ശല്യം ചെയ്യാൻ വന്നില്ല.
അങ്ങനെ ഫുഡ് ഒക്കെ കഴിച്ചു കിടന്നു ഉറങ്ങി.
അവരും രണ്ട് പേരും ഒരുമിച്ച് ആണ് കിടന്നേ.
രണ്ടാളും വലിയ കൂട്ടണ് എന്റെ എല്ലാ കാര്യങ്ങളും അറിയുന്നത് ഏട്ടത്തി വഴി ആയിരുന്നു രേഖ അറിഞ്ഞിരുന്നത്.
അങ്ങനെ ഞാൻ ചേട്ടനെ വിളിച്ചു അവർ പുലർച്ചെ വീട്ടിൽ എത്തും എന്ന് പറഞ്ഞു.
ഞാനും പടുത്തം നിർത്തി കിടന്നു ഉറങ്ങി. ആവശ്യത്തിന് മാർക്ക് ഉണ്ടേലും കൂട്ടുകാർ എഴുതുന്നത് കൊണ്ട് വെറുതെ ടൈം പാസ് ന് ആയിരുന്നു ഞാനും ഇമ്പ്രൂമെന്റ് എഴുതണേ.
ഞാൻ ഉറങ്ങി പോയി.
പുലർച്ചെ എന്റെ മൊബൈൽ അടിക്കുന്നത് കേട്ട് ആണ് ഞാൻ എഴുന്നേറ്റെ കൂട്ടുകാരൻ ആയിരുന്നു അവന്റെ വാക്കുകൾ എന്നേ തളർത്തി കളഞ്ഞു.
ഞാൻ ചാടി എഴുന്നേറ്റു അവനോട് വണ്ടികൊണ്ട് വരാൻ പറഞ്ഞു.
ഞാൻ എഴുന്നേറ്റു ഡ്രസ്സ് ഒക്കെ ഇട്ട് ഏട്ടന്റെ റൂമിലെ കതകിൽ കൊട്ടി.
"ചേച്ചി... ചേച്ചി..."
രേഖ കതക് തുറന്നു. ഏട്ടത്തി എഴുന്നേറ്റു വരുന്നത് ഉള്ളായിരുന്നു.
ഞാൻ വിയർത്തു നില്കുന്നത് കണ്ടപ്പോൾ
"എന്തുപറ്റിയാടാ "
എന്ന് ചേച്ചിയുടെ ചോദ്യം.
പറഞ്ഞാൽ ശെരിയാക്കില്ല എന്ന് മനസിലായ ഞാൻ പറഞ്ഞു
"ഞാൻ.. ഞാൻ പുറത്ത് പോയി ഇപ്പൊ വരാം ചേട്ടന്റെ വണ്ടി ബ്രിക് ഡൌൺ ആയി എന്നോട് ചെല്ലാൻ പറഞ്ഞു ഇവിടെ അടുത്ത. വേഗം പോയിട്ട് വരാം. നിങ്ങൾ..."
അപ്പോഴേക്കും അവൻ വണ്ടികൊണ്ട് എത്തി ഞാൻ കതക് തുറന്ന്.
വണ്ടിയിൽ കയറി വേഗം പോയി ഇതെന്ത് പറ്റി എന്ന് ആലോചിച്ചു അവർ നില്കുന്നുണ്ടായിരുന്നു.
"എടാ നീ നിന്റെ അമ്മയോട് ഒക്കെ എന്റെ വീട്ടിലേക് ചെല്ലാൻ പറഞ്ഞിട്ട് ഇല്ലേ. എനിക്ക് ആകെ ടെൻഷൻ ആക്കുവട.."
"നീ പേടിക്കല്ലേട."
ഞങ്ങൾ ഹോസ്പിറ്റല്ലിൽ എത്തി. ആളുകൾ ഒരുപാട് ഉണ്ടായിരുന്നു ഞാൻ ഓടി അകത്തേക്കു കയറി.
അവിടെ ഉള്ള പോലീസ് കാരന്റെ അടുത്ത് എത്തി.
"സാർ...
ശിവ എന്റെ ചേട്ടൻ ആണ്."
അവർ മാവുനം ആയിരുന്നു.
എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. ഒരു നേഴ്‌സ് പോലീസ് ന്റെ അടുത്തേക് വന്നു അവർ എന്റെ നേരെ ചുണ്ടി എന്റെ അടുത്തേക് വന്നു ഒപ്പ് വാങ്ങിക്കൊണ്ടു പോയി.
ഞാൻ ആ സീറ്റിൽ ഇരുന്നു
💬 Comments
View all comments