Chapter Title : വളഞ്ഞ വഴികൾ 15 [Trollan]
ദീപ്തിയുടെ പണി അവൾ പകുതി ആക്കി കുറച്ച്.
ദീപ്‌തിക് അവളെ ഒരുപാട് ഇഷ്ടപ്പെട്ടു. വീട്ടിലേക് കാര്യങ്ങൾ ഒക്കെ അവളും നോക്കി തുടങ്ങി.
ഞാൻ മുതലാളി യുടെ ഓരോ പണിയും ഏറ്റെടുത്തു കുറച്ച് കൈമടക് കിട്ടും.
മാറ്റവന്മാർ ആണേൽ കുടിയും പെണ്ണുപിടത്തം ഒക്കെ ആക്കി തീർക്കും.
ഞാൻ അതെല്ലാം സൂക്ഷിച്ചു ദീപ്തിക്കും രേഖകും കൊടുക്കും. ബാക്കി വരുന്നത് നാട്ടിലെ സഹകരണ ബാങ്കിൽ ഇടും.
ജൂലി ആണെൽ ഇപ്പൊ രേഖ വിളിക്കുന്നപോലെ തന്നെ ദിവസവും വിളിച്ചു ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിക്കും.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
"എടാ ഞാൻ ഒന്ന് കടയിൽ പോയി കുറച്ചു സാധങ്ങൾ വാങ്ങിക്കൊണ്ടു വരാം."
ദീപ്തി പറഞ്ഞു.
"ഞാൻ വാങ്ങിക്കോളാം."
"വേണ്ടടാ...
ഇത് അവൾക്കും കുഞ്ഞിനും ഉള്ളതാ.
ഞാൻ വാങ്ങിക്കോളം."
അതും പറഞ്ഞു ദീപു പോയി.
ഗായത്രി അടുക്കളയിൽ നിന്ന് കുഞ്ഞിനേയും കൊണ്ട് മുൻപ് വശത്ത് വന്നു കുഞ്ഞിനെ എന്റെ കൈയിലേക് തന്ന് ഇറായത് ഇരുന്നു തല ഇരുകയായിരുന്നു.
ഞാൻ ആണേൽ കുഞ്ഞിനെ കിട്ടിയാൽ ഞാനും ഒരു കുഞ്ഞി വാവയായി പോകും.
ഗായത്രി ആണേൽ അവളുടെ സ്വന്തം വീട് പോലെ ആയി ഈ വീട് കഴിഞ്ഞിരിക്കുന്നു അല്ലാ ദീപു ആക്കി ഇരിക്കുന്നു.
രേഖയും അവൾക് നല്ല കൂട്ടുകാരി ആയി മാറി.
"ഞാൻ കുറച്ചു ദിവസം ആയി ചോദിക്കണം എന്ന് വെച്ചതാ."
"എന്നാ."
അവൾ തല ചിക്കൽ നിർത്തി എന്റെ നേരെ നോക്കി പറഞ്ഞു.
"അതേ.
ഇവന് അച്ഛൻ വീട്ടുകാർ ഒന്നും ഇല്ലേ?"
ഞാൻ പേടിച്ചു ആണ് ചോദിച്ചേ. അവൾക് വിഷമം ആക്കുമോ എന്ന് ഓർത്ത്.
💬 Comments
View all comments