Chapter Title : വളഞ്ഞ വഴികൾ 36 [Trollan]
ഒരു ലോറി. എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നവൻ.
"എന്നാ അജുവേ...ഇവിടെ..."
ഞാൻ ഇല്ലാത്തപ്പോൾ ലോറി ഓടിക്കുന്ന ആൾ ആണ് ജയൻചേട്ടൻ മുതലാളി ടെ ആൾ ആയിരുന്നേലും എന്റെ കൂടെയായി.
പുള്ളിയോട് എല്ലാം പറഞ്ഞപ്പോൾ ലോറിടെ കീ തന്നിട്ട് കാർ ഞാൻ ശെരി ആക്കി കൊണ്ടു ഇട്ടോളാം... നീ പെണ്ണുങ്ങളെ കൊണ്ടു പൊക്കോളാം പറഞ്ഞു.
ജൂലി പിന്നെ മൂന്നും പിന്നും നോക്കില്ല എല്ലാം അവളുടെ സാധങ്ങൾ ഒക്കെ എടുത്തു ലോറി കാബിനിൽ നിറച്ചു. വണ്ടിയിൽ കയറി...
മരിയ്ക്ക് എങ്ങനെ കയറണം എന്നറിയാതെ നിന്നപോലെ അവളുടെ ഇടുപ്പിൽ പിടിച്ചു പൊക്കി...
അവൾ അത്ഭുതത്തോടെ എന്നെ തിരിഞ്ഞു നോക്കി... ആ കാണുകൾ ആരെയും മയക്കുന്ന പോലെ എന്നെയും മയക്കാൻ നോക്കി... ജൂലിയുടെ സംസാരത്തിൽ നിന്ന് ആണ് ഞാൻ മുക്തൻ ആയെ.
മരിയ ചിരിച്ചിട്ട് പിടിച്ചു ഇരുന്നു.
ഞാൻ ലോറിയിൽ കയറി വണ്ടി ഓണാക്കി അവിടെ ഇട്ട് തിരിച്ചു... പിന്നെ ഒരു വിടൽ ആയിരുന്നു... കറിനെക്കാൾ എനിക്ക് ഓടിക്കാൻ ഇവൻ ആയിരുന്നു മരങ്. കറിനെക്കാൾ സ്പീഡിൽ ഞാൻ കുതിച്ചു വിട്ടു.. പുറകിൽ ഫുൾ ലോഡും ഉണ്ട്...
എല്ലാം കള്ളപ്പസ്സിൽ വെട്ടിയ തെക്ക് തടി ആണ്... എന്റെ സൈഡ് ബിസിനസ്. നേരായ വഴിയിൽ പോയാൽ എവിടേയും എത്തില്ല... ഇതാണെൽ ലാഭം ആണ്.
"എന്റെ മരിയ ഒരു മാലാഖ തന്നെയാ മോനെ."
ഞാൻ ഒരു ചിരിച്ചു.
"മുതലാളിയുടെ കാറു ചതിച്ചാലും ഇവൻ എന്നെ ചതിക്കില്ല മോളെ."
"മിസ്റ്റർ ഇത്രയും സുന്ദരി പെണ്ണുങ്ങൾ ഉള്ളപ്പോൾ ഇയാൾക്കു ഒരു കിടു കാർ മേടിച്ചുടെ.." മരിയ ആയിരുന്നു പറഞ്ഞേ..
💬 Comments
View all comments