Chapter Title : വളഞ്ഞ വഴികൾ 39 [Trollan]
ഉണ്ടായിരുന്നപ്പോൾ പോലും എനിക്ക് അത് സാധിച്ചില്ല.....
എല്ലാം മണ്ണോടു അലിയാൻ പോകുവാ."
"അതെന്നാ?"
"പുതിയ ഒരു റോഡ് അലയ്മെന്റ് എന്റെ വീട് പോകുമാടാ...
ഒരു ദിവസം എങ്കിലും ഒരു ദിവസം... ഒരു ആണും ആയി എന്റെ ജന്മ വീട്ടിൽ.
അച്ഛനും അമ്മയും പോയ ശേഷം പള്ളികർ ആണ് വീട് നോക്കിയേ...
ഞാൻ ഇപ്പൊ വിളിച്ചു പറഞ്ഞാൽ അവർ നമ്മൾ എത്തുന്നതിനു മുന്നേ ക്ലീൻ ചെയ്തു ഇട്ടോളും..
അജു."
"എന്റെ എലിയ കുട്ടീടെ ആഗ്രഹം ആണേൽ അത് തന്നെ ആകട്ടെ."
അവൾക് സന്തോഷം ആയി.
അവൾ എന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു പിന്നെ അവൾ എടുത്തു കൊണ്ടു വന്ന ബാഗിൽ നിന്ന് ഒരു ഡയറി എടുത്തു നമ്പർ തപ്പി പിടിച്ചു വിളിച്ചു... പറഞ്ഞു.
പോകുന്ന വഴി അവൾക് ഇഷ്ടപെട്ട എല്ലാം വാങ്ങി കൂട്ടി.
ശെരിക്കും പറഞ്ഞാൽ വീട്ടിൽ കുക്ക് ചെയ്യാൻ പറ്റിയത് എല്ലാം അവൾ വാങ്ങി ഡികിയിൽ നിറച്ചു.
പറ്റില്ലേലും അവൾ എന്നെ കൊണ്ടു വാങ്ങിപ്പിച്ചു.
അവളുടെ കവുളുകളിൽ ആരുടെയോ കൈ പതിഞ്ഞ അവിടെ പതിയെ ചുവപ്പിൽ നിന്ന് മോചനം ആകുന്നെ ഉണ്ടായിരുന്നുള്ളു.
ചുണ്ടിൽ നിന്ന് ചോര ഇപ്പോഴും കട്ടപ്പിടിച്ചു ഇരിപ്പുണ്ട്.
പോകുന്നവഴിക് അവൾ പിന്നെ ഒന്നും പറഞ്ഞില്ല കാറിന്റെ വിൻഡോയിൽ നോക്കി കൊണ്ട് ഇരുന്നു.
"എലിസബ്ത്തെ."
അവൾ എന്താണെന്ന് രീതിയിൽ നോക്കിയപ്പോൾ.
അവളുടെ കൈയും കൂടെ പിടിച്ചു ഞാൻ ചോദിച്ചു.
"എപ്പോ തുടങ്ങി എന്നോടുള്ള ഈ ആത്മാർത്ഥ പ്രണയം.
വെറും ഇഷ്ടം ആണെന്ന് കരുതിയ എനിക്ക് ആണ് തെറ്റിയെ.
ജീവിവനു തുല്യം പ്രേണയിക്കുക ആണെന്ന് എന്നെ..
💬 Comments
View all comments