Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]
അകലെയുള്ള Sringeri കടൽ തീരം. അറേബ്യൻ കടലിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു ഒഴിഞ്ഞ ദ്വീപ്. ആ ദ്വീപിൽ 90 % പ്രകൃതിയാലും നിത്യ വനങ്ങളാലും സമ്പന്നമാണ്. ആ ദ്വീപ് ലണ്ടനിലെ വ്യവസായിയും ശതകോടീശ്വരനുമായ ഒരു മലയാളിയുടേതായിരുന്നു. പെട്ടെന്ന് ആ ദ്വീപിന്റെ കടൽ തീരത്ത് ഒരു ചോപ്പർ ചിറകടിയോടെ പറന്നു വന്നിറങ്ങി. ആ ഹെലികോപ്റ്ററിൽ നിന്നും 15 പേരോളം കറുത്ത വസ്ത്രധാരികളായവർ ഇറങ്ങി വന്നു. അവർ കറുത്ത ഷൂവും കറുത്ത കൂളിംഗ് ഗ്ലാസും വച്ചിരുന്നു. അതിൽ സ്ത്രീയും പുരുഷന്മാരും ഉണ്ട്. ഇന്ത്യൻസും പശ്ചാത്യന്മാരും ആഫ്രിക്കക്കാരുടെയും സാന്നിധ്യം അതിൽ ഉണ്ടായിരുന്നു. ഒരു വലിയ ബോക്സ് അവരെല്ലാവരും കൂടി ചേർന്നു ആ ചോപ്പറിൽ നിന്നുമിറക്കി. അപ്പോഴേക്കും ദ്വീപ്പിന്റെ കടൽ തീരത്തേക്ക് വലിയൊരു ട്രക്ക് ഒഴുകി വന്നു നിന്നു. ആ ട്രക്കിന് അകമ്പടിയായി ചില കറുത്ത വാഹനങ്ങളും ഉണ്ടായിരുന്നു. വില കൂടിയവ. ആ ട്രക്കിലേക്ക് ബോക്സ് കയറ്റിയ ശേഷം ട്രക്ക് നേരെ ദ്വീപിന്റെ ഉള്ളിലേക്ക് മറഞ്ഞു. ദ്വീപിന്റെ പല ഭാഗത്തായും ഈ കറുത്ത വസ്ത്രധാരികൾ ബോഡിഗാർഡ്‌സിനെ പോലെ ദ്വീപിന്റെ സെക്യൂരിറ്റി കർശനമായി നിരീക്ഷിക്കുന്നു. ട്രക്ക് പോകുന്ന വഴികളിലെല്ലാം അവരെ കാണാം. ഏകദേശം 3 മിനുട്ട് അകം ആ ട്രക്ക് വലിയൊരു കോട്ടയുടെ ഗേറ്റ്നു മുന്നിലെത്തി. ആ കോട്ട ഒരുപാട് പുരാതനമായ ഒന്നായിരുന്നു. ഡ്രാക്കുള കോട്ടയെ ഓർമ്മിപ്പിക്കും വിധം ഒന്ന്. സെക്യൂരിറ്റി നോക്കുന്ന ആ ബോഡിഗാർഡ്സ് അനുമതി തന്നതും ആ ട്രക്ക് മുന്നോട്ട് പോകുവാനായി തയാറെടുത്തു. അപ്പോഴേക്കും ആ വലിയ ഇരുമ്പ് ഗേറ്റ് പയ്യെ തുറക്കപ്പെട്ടു. അതിന്റെ ഉള്ളിലൂടെ ആ ട്രക്ക് സാവധാനം
💬 Comments
View all comments