Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]
നീങ്ങി. ആ കോട്ടയുടെ പിന്നിലേക്ക് ആ ട്രക്ക് പതിയെ ചെന്നു. ട്രക്ക് വന്നു നിന്നതും കോട്ടയുടെ വെളിയിൽ കാത്തു നിന്ന 2 പേർ അതിന്റെ പിറകിലെ ഡോറിന്റെ കൊളുത്ത് ഊറി വലിച്ചു തുറന്നു. അപ്പോഴേക്കും ട്രക്കിന്റെ അകത്തു നിന്നും ഘടാഗഡിയന്മാരായ 10 ഓളം പേർ ചേർന്നു ആ ബോക്സ് താങ്ങി പിടിച്ചുകൊണ്ടു കോട്ടയുടെ അണ്ടർഗ്രൗണ്ടിലെ റൂമിലേക്ക് മാറ്റി. അവിടെ ചെന്നു ആ ബോക്സ് അഴിച്ചതും അതിൽ മറ്റാരുമായിരുന്നില്ല. അരുണിമയായിരുന്നു. ബെഡിൽ കിടക്കുകയാണെങ്കിലും ബോധരഹിതയാണ്. ഇടത് കയ്യിൽ പ്ലാസ്റ്റർ കൊണ്ട് കെട്ടി വച്ചിരിക്കുന്നു. അസ്ഥിക്ക് പരിക്കുണ്ടെന്ന് സാരം. തലയിൽ വലിയ ചുറ്റിക്കെട്ട് ഒക്കെയുണ്ട്. മുഖം കറുത്തിരുണ്ടിരിക്കുന്നു. കണ്ണുകൾക്ക് താഴെ കറുപ്പ് ഘനീഭവിച്ചിട്ടുണ്ട്. ശ്വാസം നിലനിർത്തുന്നത് ഓക്സിജന്റെ സഹായത്താലാണ്. അരുണിമയുടേ ജീവൻ നിലത്താൻ വേണ്ടി സകല മാന ജീവൻ രക്ഷാ ഉപകരണങ്ങളും അവിടയുണ്ട്. മോണിറ്ററിൽ ആ സാനം താഴേക്കും മേലേക്കും പോകുന്നുണ്ട്. ഒരു വലിയ ഗ്ലാസ് ചേമ്പറിനുള്ളിലാണ് അവൾ ഉള്ളത്. അവൾക്ക് സമീപം വിദഗ്ദരായ മെഡിക്കൽ സംഘവും ഉണ്ട്. അവർ നിരന്തരം അവളെ പരിശോധിച്ചു കൊണ്ടിരിക്കുന്നു. ആ ഗ്ലാസ് ചേമ്പറിന് മുന്നിലായി ഒരുവൻ അരുണിമയെ തന്നെ നോക്കി നിൽക്കുകയായിരുന്നു. വികലമായ നരച്ച താടിയും മുടിയും ഉള്ളൊരാൾ. കട്ടി മീശ ആയിരുന്നു അയാളുടെ പ്രത്യേകത. നല്ല തിളങ്ങുന്ന കളസവും ഇട്ട് ചുണ്ടിൽ എരിയുന്ന ക്യൂബൻ സിഗരറ്റുമായി അയാൾ ആലോചനയിലായിരുന്നു. അയാൾക്ക് സമീപം കാവൽ പോലെ 5 അംഗരക്ഷകരുണ്ട്. അവരുടെ കൈവശം തോക്കും കാണാം. അരുണിമയെ നോക്കി മതിയായ ശേഷം അയാൾ ആ കോട്ടയുടെ ഉള്ളിലെ ലിഫ്റ്റിലേക്ക് പയ്യെ കയറി. ലിഫ്റ്റ് അയാളെയും
💬 Comments
View all comments