Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]
എത്തിച്ചേർന്നു.
വല്ലാത്ത ഉഷ്ണം ആയതിനാലും നിന്നിട്ട് ഇരിക്ക പൊറുതി കിട്ടാഞ്ഞിട്ടും അനന്തു കുളത്തിനു സമീപത്തേക്ക് നടന്നു. താൻ ഇപ്പൊ ഒരു സ്വപ്ന സഞ്ചാരി ആണെന്ന് അവനു തോന്നിപോയി.
എന്തൊക്കെയോ ആലോചനയിലൂടെ അവൻ കുളത്തിനു സമീപത്തേക്ക് നടന്നെത്തി.വിസ്താരമുള്ള കുളം കണ്ടതും അനന്തു പതുക്കെ കല്പടവിലൂടെ ഇറങ്ങി വന്നു.
വെള്ളം നിറഞ്ഞിരിക്കുന്ന പടവിൽ എത്തിയതും
അവൻ വെള്ളത്തിലേക്ക് എടുത്തു ചാടി.ശരീരത്തിലെ ഉഷ്ണത്തിന് ശമനം വരുത്തുവാനായി അവൻ 4, 5 തവണ മുങ്ങി നിവർന്നു. എന്നിട്ടും സമാധാനമാകാതെ അനന്തു വെള്ളത്തിലേക്ക് ഒരു പരൽ മീനിനെപ്പോലെ ഊളിയിട്ടു.
ഉറക്കം വിട്ടെണീറ്റ ലക്ഷ്മി അവശതയോടെ ബാത്റൂമിലേക്ക് നടന്നു. മുഖം കഴുകി കുളിക്കാൻ തുനിഞ്ഞതും വീട്ടു കുളത്തിന്റെ കാര്യം അവളുടെ ഓർമയിൽ വന്നു.
കയ്യിൽ ആവശ്യത്തിന് തുണി ചുറ്റിപിടിച്ചു അവൾ മുറി വിട്ടു വെളിയിൽ ഇറങ്ങി. കുളത്തിൽ ഒന്നു നീരാടിയാൽ തന്റെ ക്ഷീണം വിട്ടുപോവുമെന്ന ചിന്തയിൽ അവൾ മുറ്റത്തേക്ക് നടന്നു.
മുറ്റത്തെത്തിയതും നേരെ കുളം ലക്ഷ്യമാക്കി അവൾ നടന്നു. ദുർ ചിന്തകൾ കാരണം തന്റെ മനസ് കലുഷിതമാണെന്നു അവൾക്ക് തോന്നി. ഇപ്പൊ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്ന് പോലും അവൾ ചിന്തിച്ചു .
ഏതായാലും 2 ദിവസം കഴിഞ്ഞു എന്തേലും കാരണം ഉണ്ടാക്കി മാലതിയോട് യാത്ര പറഞ്ഞു തിരിക്കാമെന്നു അവൾ കണക്ക് കൂട്ടി.
അവസാനം കുളപ്പടവിലേക്ക് അവൾ നടന്നടുത്തു. കയ്യിൽ ചുറ്റി പിടിച്ചിരുന്ന തുണികൾ നിലത്തേക്ക് ഇട്ട് അവൾ കുളപ്പടവിൽ പതിയെ അമർന്നിരുന്നു.
തന്റെ കാലുകൾ വെള്ളത്തിലേക്ക് നീട്ടി വച്ചു അവൾ ശ്വാസം വലിച്ചെടുത്തു എന്തോ ചിന്തയിൽ ആണ്ടു. വെള്ളത്തിൽ പതിയെ കാലിട്ടടിച്ചുകൊണ്ട് പടവിൽ ഉണ്ടായിരുന്ന ചെറു
💬 Comments
View all comments