0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
ബോധം വന്നോളും. " മുത്തശ്ശൻ അവനെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു. എങ്കിലും അനന്തുവിന്റെ മനസ് പ്രക്ഷുബ്ധമായ കടലിനു തുല്യമായിരുന്നു. അവൻ പതിയെ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് മനസ്സിനുള്ളിലെ സംഘർഷം ലഘൂകരിക്കുവാൻ ശ്രമിച്ചു. ഷൈല ജഗ്ഗിൽ നിറച്ചു വെള്ളം കൊണ്ടു വന്നു ബലരാമന് കൈ മാറി. ലക്ഷ്മിയുടെ മുഖത്തേക്ക് ബലരാമൻ കൈക്കുമ്പിലേക്ക് വെള്ളം പകർന്നു ശക്തിയിൽ തളിച്ചു. രണ്ടാമതും വെള്ളം മുഖത്തേക്ക് തളിച്ചപ്പോൾ ലക്ഷ്മി ഞരക്കത്തോടെ കണ്ണുകൾ ചിമ്മി തുറന്നു. എല്ലാവരും സമാധാനത്തോടെ അവളെ നോക്കി. കണ്ണുകൾ തുറന്നതും സീതയുടെ മുഖമാണ് അവൾ ആദ്യം ദർശിച്ചത്. ലക്ഷ്മി വിവശതയോടെ എണീക്കാൻ ശ്രമിച്ചു. മാലതി അവളുടെ കയ്യിൽ പിടിച്ചു സഹായിച്ചു. സീതയുടെ നെഞ്ചിലേക്ക് അവൾ ചാഞ്ഞിരുന്നു. എന്തൊക്കെയോ ഭാവങ്ങൾ അവളുടെ കണ്ണിലൂടെ മിന്നി മറഞ്ഞു. "ഞാൻ എങ്ങനാ ഇവിടെത്തിയെ? " ഒന്നും മനസ്സിലാവാതെ മുഖത്തു പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ തുടച്ചു മാറ്റിക്കൊണ്ട് ലക്ഷ്മി ചോദിച്ചു. "അതൊക്കെ പിന്നീട് പറയാം.. ആദ്യം നിനക്ക് എന്താ സംഭവിച്ചേ.. നീ എന്തിനാ കുളത്തിലേക്ക് പോയെ ? " മാലതി അവളുടെ മുഖത്തേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകൾ കോതിയൊതുക്കിവച്ചുകൊണ്ട് ചോദിച്ചു. "മാലതി ഞാൻ കുളിക്കാൻ വേണ്ടി കുളത്തിലേക്ക് പോയതാ.. എന്നിട്ട് ആ പടവിൽ ഇരുന്ന് എന്തോ ആലോചിക്കുവായിരുന്നു.. അപ്പൊ.." ലക്ഷ്മി ഒന്ന് പറഞ്ഞു നിർത്തി എല്ലാവരെയും നോക്കി. "അപ്പൊ? " ബലരാമൻ അറിയാനുള്ള ആകാംക്ഷയോടെ അവളെ നോക്കി. "ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്ന് അറിഞ്ഞൂടാ " "നീ പറ പെണ്ണെ.. എന്താ ഉണ്ടായേ? " സീത അവളുടെ നെറുകയിൽ പതിയെ തലോടി. "ആ സമയം കുളത്തിന്റെ

💬 Comments

View all comments