0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

നൂറ് മടങ്ങവനെ വനെഞാനറിയിക്കും... അവളെ കരയിച്ച നിമിഷത്തെ ശപിച്ചു ശപിച്ചവന്റെ ജീവിതം തീരും... കൊല്ലാതെ കൊല്ലും ഞാനവനെ... അതിനിനി എന്ത് പകരം കൊടുക്കേണ്ടിവന്നാലും...

എടാ... അതല്ല...

അളിയാ അത് വിട്... നമുക്ക് വേറെന്തെലും പറയാം...

ചായയും ബേക്കറികളുമായി അങ്ങോട്ട് വന്ന

ഇത്ത : എന്താ രണ്ടാളും കൂടെ വലിയ ചർച്ചയാണല്ലോ...

ഹേയ് ഞങ്ങൾ വെറുതെ ടുറിന്റെ വിശേഷമൊക്കെ... അല്ല അതൊക്കെ പോട്ടെ ഇനി എന്താ പരിപാടി...

അളിയൻ : ഒന്നും തീരുമാനിച്ചിട്ടില്ല ആലോചിക്കുന്നുണ്ട് എന്തേലും നോക്കണം...

ഇത്ത : കടമൊക്കെ തീർന്ന സ്ഥിതിക് ഇനി പോവണ്ടല്ലോ...കൈയിലെ പൈസ തീരും മുൻപ് ഒരു വണ്ടി എടുത്താലോ എന്നാലോചിക്കുകയാ അതാവുമ്പോ പണിയും ആവും എങ്ങോട്ടേലും പോകണമെങ്കിൽ അതും നടക്കും...

ടാക്സിയോ...

ഇത്ത : ആ...

നിനക്കെന്താ... ഇപ്പൊ ടാക്സി ഓടിയാൽ എന്ത് കിട്ടാനാ...

ഇത്ത : അതെന്താടാ... നീ വല്ലപ്പോഴും ഓട്ടം പോയി വരുമ്പോ തന്നെ ഞങ്ങൾക്ക് ഡ്രെസ്സും മോദിരോം ഒക്കെ കൊണ്ടുതരാറില്ലായിരുന്നോ...

അത് നോക്കണ്ട... ടാക്സി ഓടി യാലൊന്നും ഒന്നും നടക്കില്ല... ഞാനൊരു കാര്യം പറയാം നിങ്ങൾക്ക് പറ്റുമോന്ന് ആലോചിച്ചിട്ട് പറഞ്ഞാൽ മതി...നമ്മുടെ ടൗണിൽ ഒരേക്കർ സ്ഥലം നിന്റേം വല്ലിത്താന്റേം പേരിൽ വാങ്ങാൻ എല്ലാം സെറ്റാക്കിയിട്ടുണ്ട്... ഈ ആഴ്ച തന്നെ രെജിസ്റ്റർ ചെയ്യാം എന്ന് കരുതുന്നു അവിടെ ഒരു ഹൈപ്പർ മാർക്കറ്റ് തുടങ്ങിയാൽ നിങ്ങൾക്ക് രണ്ടു കൂട്ടർക്കും നല്ല വരുമാനം കിട്ടും... പിന്നെ നോക്കി നടത്തുന്നവർക്ക് ശമ്പളവും എടുക്കാം...

അളിയൻ : ടൗണിൽ ഒരേക്കർ സ്ഥലം എന്നൊക്കെ പറയുമ്പോ വലിയ പൈസ ആവില്ലേ... ബിൽഡിംഗ്‌ ഉണ്ടാക്കാൻ ഒക്കെയായി പിന്നെയും വേണം...

അതൊന്നും ആലോചിക്കണ്ട... നിങ്ങൾക്ക് സമ്മതമാണേൽ ബിൽഡിങ് ഉണ്ടാക്കാനുള്ളതടക്കം ഉത്ഘടനം വരെ മൊത്തം ചിലവും എന്റെ വക... ആറു നിലയും ലിഫ്റ്റും എസ്‌കലേറ്ററും അടക്കം എല്ലാം സെറ്റ് ചെയ്യാം...

വല്ലി : ഇതൊക്കെ പിന്നെ നോക്കിയാൽ പോരെ ഇപ്പൊ നീ വീടിന്റെ പണി തീർത്ത് കല്യാണം കഴിക്കാൻ നോക്ക്...

ഇത്ത : അതെന്നെ നീ നിന്റെ കാര്യം കൂടെ നോക്ക്...

എന്റിത്താ... അതൊക്കെ നടന്നോളും... പിന്നെ ഇതും എന്റെ കാര്യം

💬 Comments

View all comments