0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

നടക്കില്ല... സ്പിങ്ലർ ഫിറ്റ് ചെയ്തിട്ടേണ്ടനെ ഉണ്ട്...

എല്ലാത്തടും നനയുന്നുണ്ട്... പക്ഷേ മോട്ടോർ ഇങ്ങനെ ഉപയോഗിച്ചാൽ കേടാവില്ലേ...

അത് സാരോല്ല ടാങ്കിന്റെ പണി കഴിയും വരെ ഇപ്പൊ തല്ക്കാലം മോട്ടോർ തന്നെ വർകാവട്ടെ...

ആ കുളത്തിൽ മീനിനെ ഇടണമെന്ന് പറഞ്ഞോണ്ട് അത് വൃർത്തിയാക്കിച്ചിട്ടുണ്ട് (സാവിത്രി ചേച്ചിയോട് വാങ്ങിയ സ്ഥലത്ത്ഉള്ളത്)

എവിടെയാ മീൻ കുഞ്ഞുങ്ങളെ കിട്ടുകയെന്നും ഏതാ നല്ലതെന്നും നോക്ക്

മ്മ്... ഞാൻ കുറച്ചാളോടൊക്കെ ചോദിച്ചിട്ടുണ്ട്

സംസാരിച്ചുകൊണ്ടിരിക്കെ ഇബ്രായിക്കുകയും ചന്ദ്രേട്ടനും ഒക്കെ വന്നപ്പോ ഉപ്പ അവർക്കൊപ്പം പറമ്പിലെക്ക് പോവാനായി ഇറങ്ങി

റാഷി വന്നാൽ അവനോട് ബാങ്കിൽ ചെന്നു പൈസ എടുക്കാൻ പറയണം...

ആ... നീ പിനേം ഞങ്ങളെ എല്ലാം അക്കൗണ്ടിൽ പൈസ ഇട്ടല്ലേ... വണ്ടിയിൽ എണ്ണയടിക്കുന്നതും വീട്ടിലേക്ക് സാധനം വാങ്ങുന്നതും അടക്കം നീ റാഷീടെ കൈയിൽ കൊടുത്ത കാർഡിന്നാ... ഒന്നിനും ചിലവാക്കാനില്ലേൽ പിന്നെന്തിനാ പൈസ ഇടുന്നെ...

നിങ്ങക്ക് ഉമ്മാനേം കൂട്ടി ഒരു ട്രിപ്പൊക്കെ പോകരുതോ... അളിയനും ഇത്തയും പോയാകണ്ടില്ലേ...

അകത്ത് കയറി ചെല്ലുമ്പോ സൗമിനി ഏച്ചിയും അയിഷാത്തയും പണിക്കാർക്കുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്

എന്താണ് ഒക്കെ അല്ലേ മക്കളേ...

അയിഷ : ആ കെളവാ...

ഉമ്മ എവിടെ...

സൗമിനി : പശുവിനു പുല്ല് വെട്ടാൻ പോയതാ...

മ്മ്... പശൂനെ നോക്കാൻ പറ്റിയ ആരേലും പരിചയത്തിൽ ഉണ്ടേൽ പറ... വലിയ പണിയൊന്നുമില്ല തൊഴുത്ത് വർത്തിയാക്കണം പശുക്കളെ കുളിപ്പിക്കണം ഭക്ഷണംകൊടുക്കണം കറക്കാൻ മെഷീൻ സെറ്റ് ചെയ്യണം...

സൗമിനി : ആണുങ്ങൾ തന്നെ വേണോ...

ആണായാലും പെണ്ണായാലും കുഴപ്പമൊന്നുമില്ല വിശ്വസിക്കാൻ പറ്റുന്ന ആളായാൽ മതി... എന്തെ ആരേലും ഉണ്ടോ...

സൗമിനി : ഒരു പെണ്ണുണ്ട്...

💬 Comments

View all comments