Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
ദേഷ്യം ഇരച്ചു കയറി വലതുകൈ അയാളുടെ മുഖത്ത് ആഞ്ഞു പതിഞ്ഞു നിലത്തുനിന്നും കാലുകൾ വാരിയപോലെ വായുവിൽ പൊങ്ങി നിലത്തേക്ക് വീണ അയാൾ ഞരങ്ങിക്കൊണ്ട് കിടന്നു ബിച്ചു അയാൾക്കടുത്തേക്ക് പോവാൻനിന്ന എന്നെ തടഞ്ഞു പിടിച്ചു
സ്റ്റേഷനാ വേണ്ട...
അതിന്...
പിന്നെ നോക്കാ...
അവനെ തറപ്പിച്ചു നോക്കി
വാടാ അപ്പാ എനിക്ക് നിക്കാൻ വയ്യ...
അവനെ വാരിയെടുത്ത് പുറത്തേക്ക് നടക്കേ ആദിയും സുഹൈലും അൽത്തുവും അമലും ഫോറസ്റ്റ് മിനിസ്റ്റർ റഹീം, അപ്കാരി മിനിസ്റ്റർ ജോസ്, റവന്യൂ മിനിസ്റ്റർ ജോയ് അടക്കം മൂന്ന് മന്ത്രിമാരും ഏതൊക്കെയോ കദറിട്ടതും കളറിട്ടതും ആയ എം എൽ എ മാരും നിൽപ്പുണ്ട് അവരെ നോക്കി
ദേ... ഒരു കാര്യം പറഞ്ഞേക്കാം... ഇവനെ തൊട്ടത് ആരായാലും ഒരാള് കുറയാതെ അവരെ തന്നേക്കുന്നതായിരിക്കും എല്ലാർക്കും നല്ലത്...
ആദീ...സിസി ടീവി ഹാർഡ് ഡിസ്കും ഇവന്റെ പേരിലിട്ട എഫ് ഐ അറോ കമ്പ്ലൈന്റോ വീഡിയോയോ ഇവനും നമ്മളും ഇവിടെ വന്നതിന് എന്തൊക്കെ തെളിവുണ്ടോ എല്ലാം ഇവന്റെ വണ്ടിയും. സുഹൈലേ... വണ്ടിയെടുക്ക്...
ഫോൺ എടുത്ത് അഫിയെ വിളിച്ചു കാര്യം പറഞ്ഞു ലെച്ചുവിനോടെന്ത് പറയും എന്ന ടെൻഷനിൽ അവനെ നോക്കി
നിനക്ക് പിടിച്ചപ്പോ ഒന്ന് വിളിച്ചുപറഞ്ഞാലെന്തായിരുന്നു അല്ലേൽ പിടിക്കാൻ വന്നവരെ പിടിച്ച് പൊട്ടിച്ചിട്ടങ്ങു വരണ്ടേ
എന്നെ പിടിച്ചത് ഇവരൊന്നുമല്ല ആ കോളനിയിലെ പെണ്ണുങ്ങൾ കണ്ണിൽ മുളക് പൊടി ഇട്ട് തലക്കടിച്ചതാ ഗരുഡൻ കെട്ടി മുഖത്ത് വെള്ളമൊഴിച്ചപ്പോഴാ ബോധം വരുന്നേ പിന്നെ വെളുക്കുവോളം അയാളെ വക തല്ലായിരുന്നു
ഹോസ്പിറ്റലിലേക്ക് എത്തിയതും ഞങ്ങളെ കാത്ത് അഫിയും നേഴ്സ് മാരും സ്റ്ററച്ചറും പുറത്ത്തന്നെ ഉണ്ട് അവനെ കൊണ്ടുപോയി സ്കാനിങ്ങിനു
💬 Comments
View all comments