0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

അത്രയും ദൂരം പോവണ്ടേ...

മാമീ... ബൈക്കിന്റെ ചാവിയോന്നെടുത്തേ...

മാമി ചാവിഎടുത്തു കൊണ്ടു തന്നു ബൈക്കിലേക്ക് കയറി സ്റ്റാർട്ട്‌ ചെയ്തതും പുറത്തേക്ക് തിരിച്ച വണ്ടിയിൽ നിന്നും മുത്ത് ഇറങ്ങി വന്നു ബൈക്കിൽ കയറാൻനോക്കി

നീ അതിൽ പൊയ്ക്കോ ഞാൻ ഹോസ്പിറ്റലിൽ കയറി അവിടെ എത്താൻ വൈകും

മുത്ത് : അത് സാരോല്ല എനിക്കൊരു തിരക്കുമില്ല...

കുഞ്ഞ : അവളും പോന്നോട്ടെ ഒറ്റയ്ക്ക് പോവണ്ടല്ലോ...

മാമി : (വണ്ടി പോവുന്നത് നോക്കി) അവരുപോയി നിങ്ങളു പോവാൻ നോക്ക്...

ഹെൽമെറ്റ് ഇല്ലാലോ എന്നാ അതിൽ തന്നെ പോവാം

അവരെ വിളിക്കാനായി ഫോൺ എടുത്തു

മാമി : ഹെൽമെറ്റ് ഇവിടുണ്ടെടാ...

കുഞ്ഞ ഓടിച്ചെന്ന് ഹെൽമെറ്റ് എടുത്തു വന്നു ഫൂട്രെറ്റിൽ ചവിട്ടി ഇരുവശത്തും കാലിട്ട് ആർ വൺ ഫൈവിന്റെ മുകളിലേക്ക് കയറി ഇരുന്ന അവളെന്റെ മുതുകിൽ കമിഴ്ന്നു കിടക്കുംപോലെ ഇരുന്നു ഹെൽമെറ്റ് അവളുടെ കൈയിലേക്ക് കൊടുത്തു വണ്ടിയുടെ ഹാൻഡിലിൽ പിടിക്കാൻ കുനിഞ്ഞതും അവൾ ശെരിക്കും മുതുകിൽ കിടക്കുംപോലെ ആയി ഗിയറിട്ട് മാമിമാരെ നോക്കി

പോയിട്ട് വരാം...

മാമി : ഹാ... മുത്തേ അവനെ പിടിച്ചിരുന്നോ

അവൾ കൈ വയറിൽ ചുറ്റിപ്പിടിച്ചു വണ്ടി മുന്നോട്ട് കുതിച്ചു

ഇവളുടെ സ്പർശം എനിക്കെന്തൊക്കെയോ തോന്നിക്കുന്നുണ്ട് ചിന്തയിൽ നിന്നും ആട്ടിയോടിക്കുവാൻ ശ്രെമിക്കുന്നതനുസരിച് മനസിൽ നിറയുന്നുണ്ട് ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് വണ്ടിയുടെ വേകം കൂട്ടി ഇറുക്കെ കെട്ടിപിടിച്ച അവളുടെ കൈവിരലുകൾ വയറിലും നെഞ്ചിലും ഓടി നടക്കുന്നു

ഹോസ്പിറ്റൽ പാർക്കിങ്ങിൽ വണ്ടി നിർത്തി നടക്കുന്ന എനിക്കൊപ്പം അവളും നടന്നു നേരെ ചെന്ന് ഷഫീഖ് ഡോക്ടറെ കണ്ട് സംസാരിക്കേ തിങ്കളാഴ്ച ഓപ്പറേഷൻ വെക്കാമെന്ന് ആള് പറഞ്ഞു

💬 Comments

View all comments