0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ബാബയെ കണ്ട് ഇറങ്ങും മുൻപ് അഫിയെ വിളിച്ചു അവളെ കാണാൻ ചെന്നപ്പോ ലെച്ചുവും റിയയും കൂടെ ഉണ്ട് അവരോട് സംസാരിക്കേ അഫി മൂത്തിനെ കൂട്ടി ഇപ്പൊ വരാമെന്ന് പറഞ്ഞുപോയി ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ ഫോൺ അടിഞ്ഞത് എടുത്തുനോക്കി സാവിത്രി ചേച്ചിയാണ് മാറിനിന്നു ഫോണെടുത്തു

ഹലോ...

പറ ചേച്ചീ...

നീ പറഞ്ഞ കാര്യം ഞാൻ മോളോട് സംസാരിച്ചു...

ആഹാ... എന്നിട്ടെന്തു പറഞ്ഞു...

അവൾക്ക് എതിർപ്പൊന്നുമില്ല... പക്ഷെ പഠിക്കാൻ സമ്മതിക്കണം...

അതിനെന്താ... അതൊന്നും പ്രശ്നമല്ല... എന്നാ ഞാൻ അവനോട് വന്ന് കാണാൻ പറയട്ടെ...

ആ...

ഫോൺ വെച്ച് അവർക്കരികിലേക്ക് ചെന്നു

ലച്ചൂ...സാവിത്രി ചേച്ചിയാ വിളിച്ചേ...

ആ... എന്ത് പറഞ്ഞു...

അവർക്ക് ഒക്കെ ആണ് നീ അവനേം കൂട്ടി ചെന്ന് കുട്ടിയെ ഒന്ന് കാണ്...

ഏട്ടൻമാരോടും അവന്റെ അച്ഛന്റെ പെങ്ങളോടും പറയണ്ടേ...

ഹാ... പറഞ്ഞേക്ക്... അല്ലെങ്കിൽ പരാതിയാവും...അവർ വരുമോന്ന് ചോദിക്ക് അവർ വരുന്നേൽ നമുക്ക് വേറെ ഒരു വീട്ടിൽ വെച്ചാക്കാം പെണ്ണുകാണൽ...അല്ലെങ്കിൽ ചിലപ്പോ അവർക്ക് വീടൊന്നുമിഷ്ടപെട്ടെന്ന് വരില്ല...

അവർ വരുമായിരിക്കും...

അപ്പൊ നിങ്ങൾ പെണ്ണ് കാണാൻ പോവും മുൻപ് അവരെ ഏതേലും ഒരു വാടക വീട്ടിലേക്ക് മാറ്റണം...

ഞങ്ങളോ... അപ്പൊ ചേട്ടൻ വരില്ലേ...

ഞാൻ കണ്ടതല്ലേ...

ചേട്ടനും ഇവരുമില്ലേൽ ഞാനുമില്ല...

ശെരി ഞാനും വരാം...

അപ്പോയെക്കും അഫിയും മുത്തും വന്നു

ഞാനെന്നാൽ അവർക്ക് താമസിക്കാൻ ഒരു വീട് നോക്കട്ടെ ആദ്യം

റിയ : എന്റെ വീട് മതിയോ...

ഞാൻ ചോദിച്ചു നോക്കട്ടെ...

അവരോട് യാത്രപറഞ്ഞിറങ്ങി ഹൈലൈറ്റിലേക്ക് ചെന്നു എല്ലാരും അവരവർക്കുള്ളത് തിരയാൻ തുടങ്ങി

മുത്ത് : കാക്കൂ...എനിക്കൊരു ഡ്രെസ്സെടുത്തു താ...

ഏതാ വേണ്ടേ

💬 Comments

View all comments