Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
തായേക്കിറങ്ങി സോഫയിൽ ചെന്നിരുന്നു പിറകെ വന്ന അവൾ സോഫയുടെ ഹാൻഡ് റെസ്റ്റിൽ വന്നിരുന്നു തോളിൽ കൈ ഇട്ടു ഞാനാകെ വിറക്കാൻ തുടങ്ങി
ചായവേണോ...
മ്മ്...
അവൾ അകത്തേക്ക് പോയി. ആറാം ക്ലാസുകാരിയായ ഇരുളിനെ പേടിയുള്ള മുത്ത് ആ രാത്രിയിൽ എന്നെ ഉമ്മവെക്കാൻ വേണ്ടി മാത്രം അന്നെന്റെ മുറിയിൽ കയറിവന്നതന്നെന്റെ ഉറക്കം കെടുത്തിയെങ്കിൽ ഇന്നുമതുതന്നെയാണ് സംഭവിച്ചത് അന്നത് ഞാനറിഞ്ഞത് അവൾക്കോ ഈ വീട്ടിലുള്ള മാറ്റാർക്കെങ്കിലുമോ അറിയില്ലെങ്കിലും അതിന് ശേഷം അവളുടെ അടുത്ത് ഒറ്റക്കാവാതിരിക്കാനും അങ്ങനെ ഒരവസരമുണ്ടാവാതിരിക്കാനും ഞാൻ ശ്രെദ്ധിച്ചിരുന്നു അതിന് ശേഷം ഇന്നാണ് ഞാനീ വീട്ടിലുറങ്ങുന്നത് അതും അമ്മായിമാരെന്തു കരുത്തുമെന്നോർത്ത്.
കാക്കൂ... ചായ...
അവളെ മുഖത്തുനോക്കാൻ ശക്തിയില്ലാതെ ചായ കൈയിലേക്ക് വാങ്ങി അവൾ വീണ്ടും ഹാൻഡ് റെസ്റ്റിൽ ഇരിപ്പുറപ്പിച്ചു
മാമി : ഉറങ്ങണമെന്ന് പറഞ്ഞിട്ട് നീ ഇത്രവേകം എണീറ്റുപോന്നോ... (അവളെനോക്കി) നീ യാണോ അവനെ ഉണർത്തിയെ...
ഉറക്കം വന്നില്ല മാമീ...
മുത്തെന്റെ തോളിൽ കൈ ഇട്ടു മാമി അടുത്തുള്ളതിനാൽ എടുത്തുമാറ്റാനും കഴിയുന്നില്ല മാമി പിന്നെയും ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കെ കുഞ്ഞയും അങ്ങോട്ട് വന്നു എന്നെകണ്ട്
കുഞ്ഞ : നീ ഉറങ്ങിയില്ലേ...
ഉറക്കം വന്നില്ല...
കുഞ്ഞ : അടുക്കളയിൽ കയറാത്ത ഇവള് ചായവെക്കുന്നെ കണ്ടപ്പോയേ എന്ത് പറ്റിന്ന് ഞാനാലോചിച്ചു...
അവളൊന്നുകൂടെ എന്റെമേലേക്ക് ചാഞ്ഞുകൊണ്ട്
മുത്ത് : അല്ലേലും ഉമ്മാക്ക് എപ്പോഴും എന്നെ കുറ്റംപറയണം... നോക്ക് മുത്തൂ... (അവൾ മാമിയെ മൂത്തുമ്മ എന്നത് ചുരുക്കി മുത്തു എന്നാണ് വിളിക്കാറ്)
മാമി : നീയെന്തിനാ എപ്പോഴും അവളെ കുറ്റം പറയുന്നേ...
കുഞ്ഞ : അമ്മായി കൊഞ്ചിച്ചു കൊഞ്ചിച്ചാ അവളിങ്ങനെ മടിച്ചിയാവുന്നെ... ഇപ്പൊ ഇത്തയും കൂടെ
💬 Comments
View all comments