Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
വന്നപ്പോ പെണ്ണിന് നെകളിപ്പ് പിന്നെയും കൂടി... കല്യാണം കഴിച്ചുപോവേണ്ട പെണ്ണാ അതോർമയുണ്ടായാൽ മതിയെല്ലാർക്കും...
മാമി : നിനക്കെന്താ ഷെരീഫാ അവള് ചെയ്തോളും...
മുത്ത് : അതെന്നെ...
കുഞ്ഞ : എന്തതെന്നെ... ഇടുന്ന ഷഢിയെങ്കിലും നീ അലക്കിയിട്ടു കണ്ടാൽ മതിയായിനും...
എന്റെ തോളിൽ നിന്നും ഉയർന്നു കുഞ്ഞക്ക് നേരെ തിരിഞ്ഞു
മുത്ത് : ഉമ്മാ... നോക്ക് മുത്തൂ...
മാമി : ഷെരീഫാ... നീ അപ്പുറത്ത് പോയേ...
കുഞ്ഞ : ഞാനൊന്നും പറയുന്നില്ല നിങ്ങളെന്താന്നുവെച്ചാലായിക്കോ...
കുഞ്ഞ അകത്തേക്ക് പോയി അവള് വീണ്ടും എന്റെ തോളിലേക്ക് ചെരിഞ്ഞു
മുത്ത് : ഉമ്മ വെറുതെ പറഞ്ഞതാ എന്റെ ഒക്കെ ഞാനലക്കാറുണ്ട്... അല്ലേ മുത്തൂ...
മാമി : ആ...
മുത്ത് : കേട്ടില്ലേ...
മ്മ്...
മുത്ത് : കാക്കു എന്താ ചായകുടിക്കാത്തെ...
ആ... (ഒറ്റവലിക്കു ചൂടുള്ള ചായകുടിച്ചു ഗ്ലാസവൾക്ക് കൊടുത്തു)
മുത്ത് : തണിഞ്ഞുപോയോ വേറെ എടുക്കണോ (ബാക്കി ഉണ്ടായിരുന്നത് കുടിച്ചുനോക്കി) ചൂടുണ്ടല്ലോ...
കുറച്ച് വെള്ളം...
മാമി : നിങ്ങള് സംസാരിക്ക് ഞാനെടുത്തിട്ട് വരാം... തണുത്തത് വേണോ...
എന്തായാലും മതി...
മുത്തിന്റെ കൈയിൽ നിന്നും ഗ്ലാസും വാങ്ങി മാമി അകത്തേക്ക് പോയി അവളുടെ കൈ തോളിൽ നിന്ന് എടുത്തുമാറ്റി എഴുന്നേറ്റു ബാത്‌റൂമിൽ കയറി ടോയ്ലറ്റ് സീറ്റടച്ചുവെച്ചു അതിന് മുകളിലിരുന്നു മിനിഞ്ഞാന്ന് വരെ അവൾ നോട്ടവും തട്ടലും മുട്ടലും മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളുടെ ഇഷ്ടം തുറന്നുപറഞ്ഞതോടെ അവളുടെ പേടി മാറിയിരിക്കുന്നു മാത്രമല്ല ഇന്നലെ പകൽ ഭൂരിഭാഗവും അവളെന്നോടൊട്ടിയാണ് നടന്നത് പോരാത്തതിന് അവളെ സ്കൂളുവരെ ആക്കാൻ പറഞ്ഞാൽ പോലും ഒഴിഞ്ഞുമാറുന്ന ഞാൻ ഇന്നലെ അവളെ ബൈക്കിൽ കയറ്റി
💬 Comments
View all comments