0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

എവിടെയൊക്കെപോയി അവൾ പറഞ്ഞതൊന്നും ഒന്നെതിർക്കാൻ പോലുമെനിക്ക് പറ്റുന്നില്ല അല്ലെങ്കിൽ പണ്ടും അവളുടെ പ്രവർത്തികളെ എതിർക്കുന്നതിനു പകരം ഒഴിഞ്ഞുമാറലല്ലേ ഞാൻ അവളിഷ്ടം തുറന്നുപറഞ്ഞതോടെ അതിനും കഴിയാതെയായി ഒഴിഞ്ഞുമാറിയാൽ അവളെ വേദനിപ്പിക്കും അതെനിക്ക് നന്നായറിയാം അവളെ നോവിക്കാനെനിക്കുമിഷ്ടമല്ല അവൾ മാമന്റെ മോളല്ലായിരുന്നെങ്കിൽ അവളെ ഇഷ്ടത്തിന് ഞാനെതിര്നിൽക്കില്ലായിരുന്നു അവളാണെങ്കിൽ അമ്മായിമാരുള്ളതുപോലും നോക്കാതെ എന്നെ ഒട്ടുന്നു എനിക്ക് മാത്രമെന്താ ഇങ്ങനെ ഇനി എന്താ ചെയ്യുക അല്ലാതെ തന്നെ എന്റെ ഓർമയിൽ എനിക്ക് പ്രശ്നങ്ങളില്ലാത്ത നാളുകളില്ല ഇപ്പോയാണേൽ അഫിയുടേം വാവയുടേം കാര്യമോർത്തുള്ള സങ്കടവും റിയ അവരോട് സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് കാണുന്ന സങ്കടവും ഇത്താക്ക് നല്ലൊരു ജീവിതം ഉണ്ടാക്കിയെടുക്കാനുള്ള ചിന്തയുമെല്ലാമായി പല പ്രശ്നങ്ങളും മുഴുവൻ സമയവുമെനിക്കൊപ്പമുണ്ട് മുത്തിന്റെ കാര്യം മറന്നുപോയിട്ടില്ലെങ്കിലും അവളെ എന്നും അകറ്റിനിർത്തിയതിൽ ചെറിയ സങ്കടമെനിക്കുഉണ്ടാവാറുണ്ട് പക്ഷേ ഇത് അതുപോലല്ല ഇനി എന്താ ചെയ്യുക ഇവിടുന്ന് എന്തേലും പറഞ്ഞു പോണം ബാക്കിയൊക്കെ പിന്നെ ആലോചിക്കാം പുറത്തിറങ്ങുമ്പോ കൈയിൽ എനിക്ക് വെള്ളവുമായവൾ നിൽപ്പുണ്ട്

വെള്ളം വാങ്ങി നടന്നുകൊണ്ട് കുടിച്ചു ഗ്ലാസ് ടേബിളിൽ വെച്ചു

മതിയോ കാക്കൂ...

മ്മ്... (സ്റ്റെപ്പ് കയറാൻ നോക്കിയതും)

കാക്കൂ കിടക്കാൻ പോകുവാണോ...

അല്ല പേഴ്സും ഫോണും മുകളിലാ...

പറഞ്ഞാപ്പോരേ ഞാനെടുത്തുത്തരാം കാക്കു ഇവിടെനിന്നോ...

സ്റ്റെപ്പിലേക്ക് കയറി പെട്ടന്ന് തിരിഞ്ഞെനിക്കൊരുമ്മയും തന്നു ഓടി സ്റ്റെപ്പ് കയറി പോവുന്ന അവളെ നോക്കി അവളുമ്മവെച്ച കവിളിൽ പിടിച്ചുകൊണ്ടവിടെ ശിലപോലെ നിന്നു ഇവക്കണോ മടിയെന്ന് മാമി പറഞ്ഞേ...

ഓടി തിരിച്ചതിറങ്ങി വന്നു ഫോണും പേഴ്സും എന്റെ കൈയിൽ തന്നു

കാക്കൂ...

മ്മ്...

എനിക്കൊരു ആയിരം രൂപ തരുമോ

പേഴ്സിൽ നിന്നും രണ്ടഞ്ഞൂറിന്റെ നോട്ടെടുത്തവൾക്ക് കൊടുത്തു

ഒരു

💬 Comments

View all comments