Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
നൂറും കൂടെ തരുമോ
അഞ്ഞൂറ് കൂടെ എടുത്തു നീട്ടി
നൂറ് മതി...
നൂറ് ചില്ലറയില്ല ഇത് വെച്ചോ...
അവളതു വാങ്ങി...
(ആയിരം ഉയർത്തികാണിച്ചു) ഇത് ഫ്രണ്ട്സിനു ചിലവ് കൊടുക്കാൻ (അഞ്ഞൂറ് ഉയർത്തി) ഇതെനിക്ക് ചിലവിന്
അവളെ നോക്കി ചിരിച്ചു അടുക്കളയിൽ ചെന്ന് അമ്മായിമ്മാരോടും ഉമ്മാനോടും പോകുവാ എന്ന് പറഞ്ഞത് കേട്ട് മുത്തിന്റെ മുഖം ഉണ്ടായ ഞെട്ടൽ കണ്ടില്ലെന്നു നടിച്ചു പുറത്തേക്ക് നടക്കുമ്പോ ഉറക്കമുണർന്നു സ്റ്റെപ്പിറങ്ങി വരുന്ന വാവ മൂത്തിനെ നോക്കി
വാവ : പതിനൊന്ന് മണിയുടെ അലാറം ഇന്നെട്ടുമണിക്കടിച്ചോ അടിച്ചോ...
ഒന്നും തിരിച്ചു പറയാതെ എന്റെ പിറകെ നടന്നു വന്ന അവൾ ഒന്നും മിണ്ടുന്നില്ലെന്നു കണ്ട്
വാവ : ഇതിന്റെ ഫ്യൂസ്പോയോ...
ഞാൻ വണ്ടിയിൽ കയറിയപ്പോ അരികിൽ ഉള്ള അവൾ എന്നെ തന്നെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു നിൽപ്പുണ്ട് അതെനെ ഏറെ പൊള്ളിച്ചെങ്കിലും എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിക്കാൻ തോന്നിയില്ല ഡോറടച്ചു അവളെ ഒന്ന് നോക്കി വടിയെടുത്ത് പോരുമ്പോ വണ്ടിയിലേക്ക് തന്നെ നോക്കിനിൽക്കുന്ന അവൾ കണ്ണാടിയിൽ തെളിഞ്ഞുനിന്നു
എം ടി യുടെ വരികൾ പറഞ്ഞപോലെ അവളെ എനിക്കിഷ്ടമാണ് ഒരു ബന്ധവും സങ്കൽപിക്കാതെ അവളെ പോലും അറിയിക്കാത്തൊരിഷ്ടം... അല്ല എന്റെ പ്രാണൻ പോലൊരിഷ്ടം...
രക്തം കണ്ടാലും സഹതാപം തോന്നാത്ത ആരുടേലും കണ്ണീരുകണ്ടാൽ ചങ്ക് പിടയുന്ന ഞാൻ ഇന്ന് നോവിച്ചത് എനെ ജീവനോളം സ്നേഹിക്കുന്ന പെണ്ണിനെയാണ്... അല്ലെങ്കിൽ ആരെയാ നോവിക്കാത്തെ... ലെച്ചു അവളെത്ര കരഞ്ഞു ഞാൻ കാരണം... പാവമെന്റെ ഊമ പെണ്ണിനെ പോലും... എന്തിന് അഫി എത്ര വേദനിച്ചു... എന്നെ ജീവനായി കരുതിയവരെയെല്ലാം ഞാൻ കരയിച്ചിട്ടുണ്ട്... ഇപ്പൊ വാവയും... അവളുടെ
💬 Comments
View all comments