Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
ഉലുവേം കടുകും തിരിച്ചറിയാത്ത നിനക്കെന്താ ഇവിടെ പണി...
അഫി : പോ അവിടുന്ന് നിങ്ങള് തന്നെ ആക്കിക്കോ ഞാൻ പോണു...
പുറത്തേക്കിറങ്ങാൻ പോയ അവളുടെ കൈയിൽ പിടിച്ച് മേലേക്ക് വലിച്ചിട്ടു
നീ പിണങ്ങി പോവല്ലേ നമുക്ക് പോയി ഇല വെട്ടിവരാം വാ
കത്തിയുമെടുത്ത് അവളേം കൂട്ടി ഇലവെട്ടി കൊണ്ടുവന്നു ഭക്ഷണം എടുത്തുവെക്കാൻ തുടങ്ങുമ്പോ ലെച്ചു ഫോണെടുത്തു ബിച്ചുവിനെ വിളിച്ചുനോക്കി
എന്ത് പറഞ്ഞേടീ...
ആവനും സുഹൈലും മലപ്പുറത്തുന്നു വരുന്നേ ഉള്ളൂ
മ്മ്... അവന്റെ വണ്ടി പണിക്ക് കയറ്റിയില്ലേ...
അറിയില്ല... അതിനെന്താ പ്രശ്നം...
പ്രേശ്നമൊന്നുമില്ലെടീ... മോഡിഫൈ ചെയ്യാനാ...
എന്തേലും കാണിക്ക്
നിലത്ത് ഇലഅടുപ്പിച്ചിട്ട് അതിൽ ചൂട് പുട്ട് ഇട്ട് പൊടിച്ചതും പുട്ടിലെ ജീരകത്തിന്റെയും ഉള്ളിയുടെയും ഇല വാടിയതിന്റെയും മണം തന്നെ വായിൽ വെള്ളമൂറുന്ന തരത്തിൽ വ്യാപിച്ചു കൊണ്ടിരിക്കെ തേങ്ങ അരച്ച ചൂട്മീൻ കറി കൂടെ അതിലേക്കൊഴിച്ചതും നാക്കിൽ വെള്ളമൂറുന്ന മണം പരന്നു പൊരിച്ച മീൻ കൂടെ ഇലയിലേക്കിട്ട് എല്ലാരും കഴിക്കാൻ തുടങ്ങി കഴിച്ചുകഴിഞ്ഞ് എല്ലാരും കോലയിൽ ഇരിക്കെ അഫിയെ നോക്കി
നിങ്ങള് പോയകാര്യമെന്തായി...
അതൊക്കെ അടിപൊളിയായി അവരെ അമ്മയും അച്ഛനും അമയയെ കെട്ടിപ്പിടുത്തോം കരച്ചിലും ഒക്കെയായിരുന്നു ഇന്ന് പെണ്ണ് കാണാൻ ചെല്ലുന്നകൊണ്ട് അവരും അവരെ അനിയന്റെ ഭാര്യയും കൂടെ പോന്നു എല്ലാരേം ഇവളെ വീട്ടിലാക്കിയിട്ടുണ്ട്
അതേതായാലും നന്നായി അവന്റെ മാമനും അച്ഛൻ പെങ്ങൾക്കുമൊന്നും പെണ്ണിന് ബന്തുക്കളില്ലെന്ന പരാതി കാണില്ലല്ലോ...
ലെച്ചു : അത് ശെരിയാ... ഉപകാരത്തിനില്ലേലും ഷൈജേച്ചിക്ക്(അച്ഛൻ പെങ്ങൾ) പൊങ്ങച്ചത്തിനൊരു കുറവും കാണില്ല...ചെക്കൻ മാര് രണ്ടും ഗൾഫിലും കൂടെ ആയതോടെ അതൊന്നൂടെ കൂടിയേ ഉള്ളൂ... ഇന്നലെ ഇത് വിളിച്ചുപറഞ്ഞപ്പൊത്തന്നെ അവർക്കത്ര
💬 Comments
View all comments