0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

പിടിച്ചിട്ടില്ല... ഇവന്റെ മൂത്തതല്ലേ അവരെ മക്കള് രണ്ടും... ഇനി അവരും കെട്ടിയോനും കൂടെ അവിടെവന്നെന്തൊക്കെയാ വിളമ്പാൻ പോണെന്നാർക്കറിയാം...

എന്തേലുമാവട്ടെടീ നമ്മളത് മൈന്റ് ചെയ്യാൻ പോവണ്ട അവര് വരുമ്പോ ഉള്ള കാര്യമല്ലേ... അല്ലാതെ ഇവരൊന്നും സ്ഥിരമായി നമ്മുടെകൂടെ താമസിക്കാനൊന്നും പോണില്ലല്ലോ...

ലെച്ചു : ഞാനൊന്നും പറയാൻ പോവാറില്ല... അവരാ എപ്പോഴും പൊങ്ങച്ചം പറഞ്ഞോണ്ടിരിക്കാറ്... അവരെ ചെക്കന്മാരെ പൊക്കിപറഞ്ഞോട്ടെ അതിനെന്റെ ചെക്കനെ താത്തി കെട്ടണോ...

അവർക്ക് തന്നെ അറിയാം അവനാണ് അവരെ മക്കളെക്കാളും ഉഷാറെന്ന് അതുകൊണ്ടാ അവനെക്കാളും നല്ലതാണെന്നു പറഞ്ഞു ഫലിപ്പിക്കാൻ നോക്കുന്നത്... അത് വിട്ടേക്ക് എല്ലാരും വരാൻ സമയമാവാറായില്ലേ നിങ്ങളെന്നാ നിന്റെ വീട്ടിലേക്ക് വിട്ടോ ഞാനിത്തിരി കഴിഞ്ഞുവരാം...

അഫി : എനിക്കൊരാളെ കാണാനുണ്ട് ഞാനെന്നിട്ട് ഇക്കാന്റെ ഒപ്പം വരാം...

ചെക്കന്മാർക്കുള്ള ഭക്ഷണവും എടുത്ത് ലെച്ചുവും റിയയും പോയി

നിനക്കാരെയാ കാണാൻ...

എന്റെ കെട്ടിയോനെ...

അതെന്താ ഞാനറിയാതൊരു കെട്ടിയോൻ...

എല്ലാരേം നീ അറിയുമോ...

അതില്ല എന്നാലും...

ഇങ്ങ് വാ ചെക്കാ ചോദിക്കട്ടെ...

അവളെനെ പിടിച്ച് വലിച്ച് മടിയിലേക്ക് കിടത്തി നെറ്റിയിൽ ഉമ്മ വെച്ചു

പറചെക്കാ... എന്താ പ്രശ്നം...

പ്രശ്നമൊന്നുമില്ലെടീ... നിനക്കറിയുന്നതല്ലേ മുത്തിന്റെ കാര്യം...

ആ... അതിനെന്താ...

അവളോട് ഇന്നുണ്ടായ സംഭവം മുഴുവൻ പറഞ്ഞു

ഇതിനാണോ ടെൻഷനായെ... ഇക്കാ... ഇങ്ങളെ പ്രശ്നം എന്താണെന്നറിയോ...

അവളെ നോക്കി

എല്ലാരും വലിയ പ്രശ്നമായി കാണുന്നത് ഇക്ക സിംപിൾ ആയി കാണും പക്ഷേ ചെറിയ ചെറിയ മറ്റുള്ളവർക്ക് പ്രശ്നമായിപോലും തോന്നാത്തകാര്യങ്ങൾ ഇക്ക വലിയ പ്രശ്നമായി കാണും

മ്മ്...

ചെറിയ പ്രശ്നങ്ങളെ പ്രശ്നത്തിനുള്ളിൽ നിന്നും വലിയ പ്രശ്നങ്ങളെ ദൂരെ വെച്ചും കാണുന്നതാണ് വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും

💬 Comments

View all comments