Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
കഫ്റ്റീരിയയുടെയുംപണി ചെന്ന് നോക്കണം അതിന്റെ ലൈസൻസിനുള്ള പേപ്പറിൽ സൈൻചെയ്യണം... വർക്കേഴ്സിന്റെ സാലറിയും വർക്കിന്നുള്ള ഫണ്ടും സാങ്ങ്ഷൻ ചെയ്യണം... പിന്നെ അവളെ അവിടെ ഒക്കെ ഒന്ന് ചുറ്റിക്കാണിക്കണം... അത്രയേ ഉള്ളൂ...ഒരാഴ്ച കൊണ്ട് എന്തായാലും തീരുമെന്ന് കരുതുന്നു
ലെച്ചു : അഫി പർച്ചേഴ്സിന് കൂടെചെല്ലാൻ പറഞ്ഞു വിളിച്ചിരുന്നു അത്കൊണ്ട് ഇവളും ലീവാക്കി...
മ്മ്...
പോവും മുൻപ്ആഫണ്ട് നമ്മുടെ ലോക്കറിലേക്ക് മാറ്റണം
റിയ : അതിന് നിങ്ങള് ബാങ്കിലേക്ക് വരണം...
അഫി ഇപ്പൊ വരാമെന്ന് പറഞ്ഞിട്ടുണ്ട് നമുക്ക് അതുമെടുത്ത് നേരെബാങ്കിൽ ചെന്ന് അത് ലോക്കറുകളിൽ വെക്കാം
ലെച്ചു : ഇത്രയും പൈസ ലോക്കറിൽ വെക്കുന്നത് പ്രശ്നമല്ലേ...
എടീ... ആ പൈസ കണക്ക് പ്രകാരം ഇപ്പൊ നമ്മുടേകൈയിൽ ഇല്ല അത് ബ്ലാക്ക് മണി ആണ് അത് വീട്ടിൽ വെക്കുന്നതിനേക്കാൾ ബാങ്ക് ലോക്കർ ആണ് സേഫ്... ബ്ലാക്ക് മണി ബാങ്കിൽ കൊണ്ടുവെക്കും എന്ന് ആരും സംശയിക്കില്ല...
റിയ : അതെ...
ലെച്ചു : എന്നാലും ഇവൾക്കെന്തേലും പ്രശ്നമാവുമോ
ഞാൻ റിയയെ നോക്കി
റിയ : എനിക്കെന്ത് പ്രശ്നം എന്റെ പേരിലുള്ള ആ ഒരു ലോക്കറിലെ ക്യാഷ് പിടിച്ചാൽ മാത്രം ഞാനതിനു സോർസ് കാണിക്കേണ്ടിവരും അല്ലാതെ വേറെ പ്രശ്നമൊന്നുമില്ല...
അതുമല്ല ലോക്കറിൽ നമ്മളെന്തു വെക്കുന്നു എന്നത് അവർക്കറിയില്ലല്ലോ
റിയ : അതെ... സേഫിനുള്ളിൽ ക്യാമറപോലുമില്ല... പാസ്സ് കീ ഉപയോഗിച്ച് ഡോർ ഓപ്പൺ ചെയ്തു അലോഡ് ചെയ്ത ലോക്കർ ഫസ്റ്റ് കീ ഉപയോഗിച്ച് തുറന്നശേഷം ബാങ്ക് സ്റ്റാഫ് പുറത്തേക്ക് ഇറങ്ങിനിൽക്കും കീ ഉപയോഗിച്ച് രണ്ടാമത്തെ ലോക്ക് തുറന്ന് വെക്കാൻ ഉള്ളത് വെച്ച ശേഷം ആദ്യം ലോക്ക് ചെയ്യണം
💬 Comments
View all comments