Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
അതിന് ശേഷം സ്റ്റാഫ് ലോക്ക് ചെയ്യും പുറത്തിറങ്ങി മെയിൻ ഡോർ ക്ലോസ് ചെയ്താൽ പിന്നെ തുറക്കാൻ ആദ്യംതുറന്നപോലെയെ പറ്റൂ
ലെച്ചു : എന്നാലും ഇത്രേം പൈസ വല്ല കള്ളന്മാരും കട്ടോണ്ട് പോയാൽ നമ്മളാരോട് ചോദിക്കും
ചുറ്റിലും ഒരടി കനത്തിൽ കോൺക്രീറ്റ് ബിത്തി ഒരടി കനത്തിൽ സ്റ്റീൽ സേഫ് ഇരുപത്തിനാലു മണിക്കൂറും സെക്യൂരിറ്റി കട്ടർ പോലും പിടിക്കാത്ത സെഫിന്റെ ഡോർ ആരേലും തുറക്കാൻ ശ്രെമിച്ചാൽ പോലീസ് കൺട്രോൾ റൂമിലേക്കും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കും സെക്കന്റിൽ അലെർട് മെസ്സേജ് പോവും തൊട്ടടുത്തുള്ള സ്റ്റേഷനിൽ നിന്നും പോലീസ് അവിടെ എത്താൻ രണ്ട് മിനിറ്റ് മതി... ഇതെല്ലാം ഓവർകം ചെയ്ത് കക്കാൻ ഇത് ഹോളിവുഡ് ഫിലിം അല്ലല്ലോ ഇനി അങ്ങനെ ആരേലും കക്കുകയാണേൽ കട്ടോണ്ട് പോട്ടെ...
സംസാരിച്ചുകൊണ്ടിരിക്കെ അഫി വന്നു നാലുപേരും കൂടെ ബാങ്കിൽ ചെന്ന് നാലു ലോക്കറുകളിലായി പൈസവെച്ച് പർച്ചേഴ്സും കഴിഞ്ഞു എന്നെ വീട്ടിലിറക്കി അവർ തിരികെ പോയി ഉപ്പയും ഉമ്മയും വല്ലിത്തയും വീട്ടിലെത്തി
ഉപ്പ : ഇതെന്താ ചുറ്റും മതിലൊക്കെ... വലിയ വീട്ടിലുള്ളോരേ സ്ഥലം ഇതിന്റെ നടുക്കല്ലേ...
അതെ... അവരിനി സ്വന്തം സ്ഥലത്തേക്ക് എങ്ങനെ പോവും എന്ന് നോക്കാം... പെങ്ങളെ പറ്റിച്ചു ഒരുമിച്ച് വിഴുങ്ങാൻ നോക്കിയതല്ലേ...
വല്ലിത്ത : അവര് പ്രശ്നമുണ്ടക്കില്ലേ...
എന്ത് പ്രശ്നമുണ്ടാക്കാൻ... എന്റെ സ്ഥലത്തിന് പഞ്ചായത്തിൽ നിന്നും പ്ലാൻ സമ്പ്മിറ്റ് ചെയ്തു പെർമിഷൻ വാങ്ങിയാണ് ഞാൻ മതില് കെട്ടിയത് കെട്ടുമ്പോ അത് തടയാതിരിക്കാൻ അവർക്ക് ബാങ്ക്‌ളൂർക്ക് ഒരു ട്രിപ്പ് കൊടുത്തു...
ഉമ്മ : ഈ പൈസ ഉണ്ടേൽ വീടിന്റെ തറയെങ്കിലും കെട്ടിക്കൂടായിരുന്നോ...
അതൊക്കെ നടക്കും ഉമ്മാ നാളെ
💬 Comments
View all comments