Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
അല്ലേ കുറ്റിയിടൽ നാളെത്തന്നെ ഫൗണ്ടേഷൻ പില്ലറിന്റെ കുഴിയെടുക്കാൻ ഹിറ്റാച്ചി വരും നാളെകൊണ്ട് ഫൗണ്ടേഷൻ കുഴിച്ചു കഴിയും എന്ന് വിചാരിക്കുന്നു പണിക്കാരുള്ളൊണ്ട് ഭക്ഷണമുണ്ടാക്കാനും മറ്റും സഹായത്തിനു സൗമിനിയേച്ചിയും അയിഷാത്തയും വരും
ഉമ്മ : എന്തിനാ വെറുതെ പൈസ കളയുന്നെ... അവർക്കുള്ള ഭക്ഷണമൊക്കെ ഞാൻതന്നെ ഉണ്ടാക്കിക്കോളും...
ആ... നിങ്ങള് പശുക്കളേം വീടും എല്ലാം നോക്കുന്നതിനിടക്ക് അതും കൂടെ ബുദ്ധിമുട്ടാണ് പശുവിനെ ഒഴിവാക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല
ഉമ്മ : അതുങ്ങളെ ഒഴിവാക്കുന്ന കാര്യം നീ പറയുകയേ വേണ്ട...
പറയുന്നില്ല... അവക്ക് നല്ലൊരു വീടും പണിയാം അഞ്ചെട്ടെണ്ണത്തെ കൂടെ വാങ്ങുകയും ചെയ്യാം... മതിയോ...
നീ കളിയാക്കുവൊന്നും വേണ്ട...
കളിയാക്കിയതല്ല എന്തായാലും പശുക്കളെ നിങ്ങളൊഴിവാകൂല്ല അതോണ്ട് കാര്യമായി തന്നെ ആയിക്കോട്ടെ എന്ന് കരുതി തൊഴുതുണ്ടാക്കാനുള്ള ഫൗണ്ടേഷനും നാളെ ഇടുന്നുണ്ട് പത്ത് പശുക്കൾക്ക് പറ്റിയൊരു ഹൈടെക് തൊഴുത്ത്... അതാവുമ്പോ വെള്ളവുമെടുത്തു നടക്കണ്ടല്ലോ ഇരുപത്തിനാലു മണിക്കൂറും അവക്ക് വെള്ളം കിട്ടും...
ഉമ്മ നോക്കുന്നത് കണ്ട്
ഞാൻ കാര്യമായി പറഞ്ഞതാ കറക്കാൻ രണ്ട് മെഷീനും വാങ്ങി നോക്കാൻ ഒരാളെയും നിർത്താം...അതാവുമ്പോ പറമ്പിലേക്ക് വേണ്ട വളവും കിട്ടും...
ഉപ്പ : നിന്നോട് ഞാൻ പറയാനിരിക്കുകയായിരുന്നു സതീഷനും മാനുവും തേങ്ങയും അടക്കയും പറിക്കാനല്ലാതെ അതിനൊരു വളം ചെയ്യുകയോ ഒന്നുമില്ല പുതുമഴക്ക് പറമ്പിൽ വളം ചെയ്താൽ നല്ലതാ നല്ലോണം തേങ്ങയും അടക്കയുമൊക്കെ ഉണ്ടാവും
മഴവരെ കാത്തു നിൽക്കണ്ട പുഴയിൽ നിന്നു വെള്ളം അടിക്കാൻ മതിലിൽ ഹോൾ ഇട്ടിട്ടുണ്ട് പുഴയിലേക്ക് മോട്ടോർ വെക്കാം കുറച്ചുയർത്തി ഒരു സ്റ്റാൻഡ് അടിച്ചു ടാങ്ക് സെറ്റ് ചെയ്തു പറമ്പിൽ സ്പ്രിംക്ലർ സെറ്റ് ചെയ്താൽ ഓരോന്നായി നനക്കേണ്ട മഴ
💬 Comments
View all comments