Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]
കഥ എങ്ങനെ വന്നു ശ്യാമേട്ടാ?"
അതോടെ അവൾ കഥ കാണുക മാത്രമല്ല, അത് വായിച്ചു നോക്കുകയും ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായി.
"അത്... അത് പിന്നെ... വല്ല കോയിൻസിഡൻസും ആയിരിക്കുംടി... ആരോ എഴുതിയതിൽ നമ്മളെപ്പോലെ..."
എന്റെ പതർച്ച കണ്ട് അവൾ മറുപടിയൊന്നും പറഞ്ഞില്ല. ഫോണിൽ മറ്റൊരു ആപ്പ് ഓൺ ചെയ്ത് വീണ്ടും എനിക്ക് നേരെ നീട്ടി. അത് 'ഗൂഗിൾ ഡോക്സ്' ആയിരുന്നു. അതിൽ ഞാൻ ഇതുവരെ എഴുതിയ ഭാഗങ്ങളും, ഇനി വരാൻ പോകുന്ന ഭാഗത്തിന്റെ കുറച്ചു വരികളും തെളിഞ്ഞു നിൽക്കുന്നു. ഡോക്സും ഞാൻ റിഫ്രഷ് ചെയ്യാൻ മറന്നിരുന്നു!
ആ തെളിവുകൾക്ക് മുന്നിൽ എനിക്ക് വാക്കുകൾ കിട്ടിയില്ല. "അത് പിന്നെ വേദൂ... ഞാൻ വെറുതെ ഒരു വിനോദത്തിന് എഴുതി നോക്കിയതാ..."
വേദു ഫോൺ സ്ക്രീൻ ഓഫ് ചെയ്തു. അവളുടെ കണ്ണുകളിൽ വലിയ വെറുപ്പോ ദേഷ്യമോ ആയിരുന്നില്ല, മറിച്ച് ഒരു ഭാര്യക്ക് ഉണ്ടാകുന്ന ആഴത്തിലുള്ള പിണക്കവും നിരാശയുമായിരുന്നു.
"നിങ്ങൾക്ക് ഒരു മാറ്റവുമില്ല, അല്ലേ?" അവൾ നിശബ്ദമായി ചോദിച്ചു.
"എടീ... അത് പിന്നെ..." വാക്കുകൾ കിട്ടാതെ ഞാൻ തളർന്നു നിന്നു.
"കൂടുതലൊന്നും പറയണ്ട. ഇതാ നിങ്ങടെ ഫോൺ. കഥയോ പണ്ടാരമോ എന്താന്ന് വെച്ചാൽ ചെയ്യ്," എന്ന് പറഞ്ഞ് അവൾ ഫോൺ എന്റെ കയ്യിലേക്ക് വെച്ചു തന്നു. എന്നിട്ട് എന്നെ പൂർണ്ണമായും അവഗണിച്ച് മറുവശത്തേക്ക് തിരിഞ്ഞു കിടന്നു.
ഞാൻ ആ ഫോണും പിടിച്ച് കുറച്ചു സമയം ജളിതയോടെ അവിടെത്തന്നെ ഇരുന്നു. ഇവളോട് ഇനി ഇത് എങ്ങനെ പറഞ്ഞു മനസ്സിലാക്കും? ഞാൻ ആലോചിച്ചു. എന്നാൽ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ എന്റെ ഉള്ളിൽ മറ്റൊരു ചിന്ത വന്നു. വരുന്നത്
💬 Comments
View all comments