Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]
വരട്ടെ. ഇതിലും വലിയ കൊടുങ്കാറ്റുകളും സത്യങ്ങളും ഇവിടെ നടന്നു കഴിഞ്ഞതാണ്. അതിനെയൊക്കെ വെച്ചു നോക്കുമ്പോൾ വെറുമൊരു കഥ എഴുതിയത് അത്ര വലിയ വിഷയമല്ലല്ലോ.
സ്വയം സമാധാനിച്ച്, ഫോൺ മേശപ്പുറത്ത് വെച്ച് ഞാൻ മെല്ലെ അവളുടെ അരികിലേക്ക് കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആ മൗനത്തിനിടയിലൂടെ ഞാനും ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോൾ വേദു കട്ടിലിലില്ല. സാധാരണ ഉണരുമ്പോൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കുന്നവളാണ്. അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ചെറിയ ശബ്ദം കേൾക്കാം. ഞാൻ മെല്ലെ എഴുന്നേറ്റു മുഖവും കഴുകി അടുക്കളയിലേക്ക് നടന്നു.
അവിടെ ചായ തിളപ്പിക്കുന്ന തിരക്കിലാണ് കക്ഷി. ഞാൻ പതിയെ പുറകിലൂടെ ചെന്നു അവളുടെ ഇടുപ്പിൽ കയ്യിടാൻ നോക്കിയതും, അവൾ ഒരു ചുവട് മുന്നോട്ട് വെച്ച് വഴുതി മാറി.
"ചായ ദാ ഇവിടെ വെച്ചിട്ടുണ്ട്. കുടിച്ചിട്ട് പാത്രം അവിടെ വെച്ചാൽ മതി," എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ ചായക്കപ്പ് മേശപ്പുറത്ത് വെച്ച് അവൾ ഹാളിലേക്ക് നടന്നു.
"എടീ... നീയിത് ഇതുവരെ വിട്ടില്ലേ? വെറുതെ ഒരു രസത്തിന് എഴുതിയതല്ലേടി അത്..." ഞാൻ പിന്നാലെ ചെന്നു.
"എനിക്ക് വേറെ പണിയുണ്ട് ശ്യാമേട്ടാ. വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കരുത്," ഹാളിലെ തുണികൾ മടക്കിവെക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
അടുത്ത രണ്ടു ദിവസം എന്റെ പ്രധാന പണി അവളുടെ പിന്നാലെ നടക്കലായിരുന്നു. പച്ചക്കറി അരിഞ്ഞു കൊടുക്കാൻ ചെല്ലുമ്പോൾ കത്തി വാങ്ങി മാറ്റി വെക്കും. കുളിക്കാൻ തോർത്ത് എടുത്തു തരാൻ പറയുമ്പോൾ കട്ടിലിലേക്ക് എറിഞ്ഞു തരും. ഒരക്ഷരം കൂടുതൽ മിണ്ടില്ല. സത്യത്തിൽ ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള ഈ ചെറിയ പിണക്കവും
💬 Comments
View all comments