0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 259.5K

ഓട്ടപ്രദക്ഷിണവും ഉള്ളിൽ ചെറിയൊരു രസം ഉണ്ടാക്കുന്നുണ്ടായിരുന്നു. അവൾക്ക് എന്നോടുള്ള ആ അധികാരം തന്നെയാണ് ആ പിണക്കത്തിൽ തെളിഞ്ഞു നിന്നത്.

രണ്ടാം ദിവസം വൈകുന്നേരമായപ്പോഴേക്കും എനിക്ക് മതിയായി. അവൾ ഹാളിൽ കസേരയിലിരുന്ന് പേപ്പർ വായിക്കുകയായിരുന്നു. ഞാൻ ചെന്ന് അവളുടെ കൈയ്യിലെ പേപ്പർ വാങ്ങി ദൂരേക്ക് മാറ്റി വെച്ചു.

"ഇനി എന്തുവേണമെങ്കിലും ചെയ്തോ. നീ മിണ്ടാതെ ഞാൻ ഇവിടെയൊന്നും പോകുന്നില്ല,"

എന്നും പറഞ്ഞ് ഞാൻ അവളുടെ മടിയിലേക്ക് തലവെച്ച് കിടന്നു.

അവൾ ആദ്യം എന്റെ തല തള്ളി മാറ്റാൻ നോക്കി. ഞാൻ കൂടുതൽ മുറുകെ പിടിച്ച് അവളുടെ വയറ്റിൽ മുഖം അമർത്തി. രണ്ടു നിമിഷം അവൾ അനങ്ങാതെ നിന്നു. പിന്നെ പതിയെ അവളുടെ വിരലുകൾ എന്റെ മുടിയിഴകളിലേക്ക് പടർന്നു.

"എന്തൊരു ശാഠ്യമാ ഇത്..." അവൾ മെല്ലെ നിശ്വസിച്ചു.

"നീ മിണ്ടാതിരുന്നാൽ എനിക്ക് ഒരു സമാധാനവും ഇല്ലടി..."

ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു.

അവളുടെ മുഖത്തെ കാർമേഘങ്ങളൊക്കെ മാറി ഒരു ചെറിയ പുഞ്ചിരി തെളിഞ്ഞു. പിണക്കം മാറിയെന്ന് മനസ്സിലായതോടെ ഞാൻ എഴുന്നേറ്റ് അവളെ കസേരയിൽ നിന്ന് പിടിച്ച് എഴുന്നേൽപ്പിച്ചു. അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് എന്നിലേക്ക് വലിച്ചടുപ്പിച്ചു.

ഞങ്ങൾ മുറിയിലേക്ക് നടന്നു. കട്ടിലിൽ അവളോടൊപ്പം കിടക്കുമ്പോൾ രണ്ടു ദിവസത്തെ പിണക്കത്തിന്റെ മഞ്ഞുരുകിയിരുന്നു. ഞാൻ അവളുടെ മുഖത്തേക്ക് ആഞ്ഞു. ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം കോർത്തു. ആഴത്തിലുള്ള, സ്നേഹം നിറഞ്ഞ ഒരു ചുംബനം. അവളുടെ ശ്വാസം എന്റെ മുഖത്ത് അടിച്ചുകൊണ്ടിരുന്നു.

ആവേശത്തോടെ എന്റെ കൈകൾ അവളുടെ സാരിത്തുമ്പിലൂടെ ഉള്ളിലേക്ക് കടക്കാൻ തുനിഞ്ഞതും, അവൾ എന്റെ കൈ പിടിച്ച് തടഞ്ഞു. എന്നിട്ട് ആ കൈ എടുത്ത് അവളുടെ

💬 Comments

View all comments