0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 224.4K

പറഞ്ഞുകാണുമോ? സുധേവ് സാർ എന്നെ ഫോണിലൂടെ തെറിവിളിക്കാനോ, അല്ലെങ്കിൽ പോലീസിനെ വീട്ടിലേക്ക് വിടാൻ പോവുകയാണെന്ന് പറയാനോ ആയിരിക്കുമോ വിളിക്കുന്നത്? ഭയം കാരണം എനിക്ക് ആ കോൾ അറ്റൻഡ് ചെയ്യാൻ ധൈര്യം വന്നില്ല. ഞാൻ ഫോൺ നോക്കി വിറച്ചിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ആ കോൾ കട്ടായി.

ഞാൻ ഒരു ദീർഘശ്വാസം വിട്ടു. എങ്കിലും തൊട്ടടുത്ത നിമിഷം വീണ്ടും അതേ നമ്പറിൽ നിന്നും കോൾ വന്നു. ഇനി ഒളിച്ചോടിയിട്ട് കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ രണ്ടും കൽപ്പിച്ച്, വിറയ്ക്കുന്ന വിരലുകളോടെ ഫോൺ എടുത്ത് കാതോടു ചേർത്തു.

"ഹ... ഹലോ സാർ..."

എന്റെ ശബ്ദം ഇടറിയിരുന്നു.

"ആഹ് ശ്യാം... എന്താടോ താൻ ഫോൺ എടുക്കാൻ ഇത്ര താമസം?"

ഫോണിന്റെ മറുതലയ്ക്കൽ നിന്നും സുധേവ് സാറിന്റെ പതിവ് ഗൗരവമുള്ള, എന്നാൽ ശാന്തമായ ശബ്ദം കേട്ടു.

അദ്ദേഹത്തിന്റെ സംസാരത്തിൽ കലിപ്പോ ദേഷ്യമോ ഒട്ടുമില്ലായിരുന്നു. തികച്ചും സാധാരണ മട്ടിലുള്ള പെരുമാറ്റം. അത് കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത്, ദേവൻ ഈ ക്രമക്കേടുകളെക്കുറിച്ചോ 8 കോടിയുടെ തട്ടിപ്പിനെക്കുറിച്ചോ അച്ഛനോട് ഒന്നും തന്നെ പറഞ്ഞിട്ടില്ല! വേദുവിനെ സ്വന്തമാക്കാൻ വേണ്ടി അവൻ ഈ രഹസ്യം സ്വന്തം അച്ഛനിൽ നിന്ന് പോലും ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. എന്റെ ഉള്ളിലേക്ക് നേരിയൊരു ആശ്വാസം കടന്നുവന്നു.

"അത് സാർ... ഞാൻ ബാത്റൂമിലായിരുന്നു. സോറി സാർ..."

ഞാൻ ഒരു കള്ളം പറഞ്ഞു.

"അതിരിക്കട്ടെ ശ്യാം... താൻ ഇന്ന് ഓഫീസിൽ വന്നിട്ടില്ലെന്ന് അറിഞ്ഞു. ലീവ് അപ്ലൈ ചെയ്തിട്ടുണ്ടല്ലോ, എന്ത് പറ്റി? തനിക്ക് എന്തെങ്കിലും അസുഖമാണോ?"

സുധേവ് സാർ  ചോദിച്ചു.

"അത്... അതെ സാർ. ഇന്നലെ രാത്രി മുതൽ ചെറിയൊരു

💬 Comments

View all comments