Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]
പനിയും തലവേദനയും ഉണ്ട്. അതുകൊണ്ട് ഓഫീസിൽ വരാൻ പറ്റിയില്ല,"
ഞാൻ പതുക്കെ തൊണ്ടയനക്കി പറഞ്ഞു.
"ഓഹോ... എന്നാ താൻ നന്നായി റസ്റ്റ് എടുക്കൂ ശ്യാം. തിടുക്കപ്പെട്ട് ഓഫീസിലേക്ക് വരേണ്ടതില്ല. പനിയൊക്കെ മാറിയിട്ട് പതിയെ വന്നാൽ മതി,"
സുധേവ് സാർ പറഞ്ഞു. അതിനുശേഷം അദ്ദേഹം മറ്റൊരു കാര്യം കൂടെ ഓർമ്മിപ്പിച്ചു
: "പിന്നെ ശ്യാം... നമ്മുടെ മലേഷ്യയിലെ പുതിയ ബ്രാഞ്ചിലേക്ക് തനിക്ക് ട്രാൻസ്ഫർ തരുന്ന കാര്യത്തെപ്പറ്റി ഞാൻ സംസാരിച്ചിരുന്നല്ലോ. അങ്ങോട്ട് മാറാൻ തനിക്ക് താല്പര്യമുണ്ടോ? എന്താണ് തന്റെ തീരുമാനം?"
മലേഷ്യൻ ബ്രാഞ്ചിന്റെ കാര്യം കേട്ടപ്പോൾ എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ ഇതാ ഇവിടെ 8 കോടിയുടെ ചതിയിൽ പെട്ട് ജീവൻ പോലും അപകടത്തിൽ കിടക്കുന്നു.
"അത്... സാർ, ഇതുവരെ അതിലൊരു അന്തിമ തീരുമാനം എടുക്കാൻ പറ്റിയിട്ടില്ല സാർ. വേദുവുമായി കൂടെയൊന്ന് സംസാരിച്ചിട്ട് ഞാൻ ആലോചിച്ചു പറയാം സാർ..."
ഞാൻ പറഞ്ഞു.
"ശരി ശ്യാം... താൻ ആലോചിച്ച് പറഞ്ഞാൽ മതി. ,"
എന്ന് പറഞ്ഞ് സുധേവ് സാർ ഫോൺ കട്ട് ചെയ്തു.
ഫോൺ വെച്ചതും ഞാൻ കട്ടിലിലേക്ക് പതുക്കെ ചാരിയിരുന്നു. നെറ്റിയിലെ വിയർപ്പ് തുടയ്ക്കുമ്പോൾ എന്റെ ഉള്ളിൽ ദേവനോടുള്ള ഭയം വീണ്ടും കൂടി. അവൻ അച്ഛനോട് പറയാതെ ഈ കാര്യം ഒതുക്കി വെച്ചിരിക്കുന്നത് വേദുവിനെ അവന് അത്രമേൽ വേണമെന്നുള്ളതുകൊണ്ട് മാത്രമാണ്.
ഞാൻ പതുക്കെ കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു. സമയം ഒരുപാടായിരുന്നു. വിശപ്പ് അനുഭവപ്പെട്ടതുകൊണ്ട് ഞാൻ അടുക്കളയിലേക്ക് ചെന്നുനോക്കി. എന്നാൽ അവിടെ അടുപ്പ് കത്തിച്ചിട്ടുപോലുമില്ലായിരുന്നു. ഭക്ഷണവും ഉണ്ടാക്കിയിട്ടില്ല. വേദു അവിടെയൊന്നും ഇല്ലായിരുന്നു.
ഞാൻ പതുക്കെ ഹാളിലേക്ക്
💬 Comments
View all comments