Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]
നടന്നു. അവിടെ സോഫയുടെ ഒരു കോണിൽ മുട്ടുകൾ നെഞ്ചോട് ചേർത്തുവെച്ച്, ശൂന്യതയിലേക്ക് നോക്കി ഓരോന്ന് ആലോചിച്ചിരിക്കുകയായിരുന്നു വേദു. അവളുടെ കണ്ണുകൾ കരഞ്ഞ് ചുവന്നിട്ടുണ്ടായിരുന്നു. മുഖത്തെ ആ പ്രസന്നതയെല്ലാം മാറി ആകെ ഇരുണ്ടിരുന്നു.
ഞാൻ പതുക്കെ നടന്ന് അവളുടെ അരികിലേക്ക് ചെന്നു. അവൾ എന്നെ നോക്കിയതേയില്ല. ഞാൻ അവളുടെ തൊട്ടടുത്തായി സോഫയിലിരുന്നു. അവളുടെ ആ സങ്കടം കാണാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. ഒടുവിൽ ഞാൻ കടുത്തൊരു തീരുമാനമെടുത്തു.
"വേദു..."
ഞാൻ പതുക്കെ വിളിച്ചു.
അവൾ മിണ്ടിയില്ല.
"മോളേ... നീ ഒരു കാര്യം ചെയ്യ്. നീ നിന്റെ ബാഗ് പാക്ക് ചെയ്ത് അങ്ങോട്ട്... നിന്റെ വീട്ടിലേക്ക് പൊയ്ക്കോ . കുറച്ചു ദിവസത്തേക്ക് നീ അവിടെ നിൽക്ക്."
എന്റെ ആ വാക്കുകൾ കേട്ടതും വേദു പെട്ടെന്ന് തിരിഞ്ഞ് എന്നെ നോക്കി. അവളുടെ കണ്ണുകളിൽ സംശയവും ദേഷ്യവുമുണ്ടായിരുന്നു
. "ഞാൻ എന്തിനാ ഇപ്പോൾ എന്റെ വീട്ടിലേക്ക് പോകുന്നത്?"

അവൾ കടുത്ത ശബ്ദത്തിൽ ചോദിച്ചു.
"വേദു... ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിവെച്ചത് ഞാനാണ്. പണത്തോടുള്ള ആർത്തി മൂലം ഞാൻ ചെയ്ത തെറ്റാണിത്. ഇവിടെ നിന്നാൽ ദേവന്റെ ആളുകൾ വരും... അവൻ വരും. നീ ഇവിടെ നിന്നാൽ നിനക്കും വലിയ പ്രശ്നമാകും. എന്നെ ഓർത്ത് നീ നിന്റെ ജീവിതം കളയേണ്ട. അതുകൊണ്ട് നീ ഇവിടുന്ന് പൊയ്ക്കോ ..."
ഞാൻ അത്രയും പറഞ്ഞു തീർത്ത്, സോഫയിൽ നിന്നും പതുക്കെ എഴുന്നേറ്റ് മാറിപ്പോകാൻ തുനിഞ്ഞു. എല്ലാം എന്റെ തലയിൽ ആകട്ടെ എന്ന് ഞാൻ ഉറപ്പിച്ചിരുന്നു.
എന്നാൽ, ഞാൻ ഒരു ചുവട് മുന്നോട്ട് വെച്ചതും പെട്ടെന്ന് വേദു എന്റെ കൈകളിൽ വലിച്ച് പിടിച്ചു!
💬 Comments
View all comments