Chapter Title : വീണ്ടും വസന്തകാലം [മന്ദന്രാജ]
.അവരിപ്പോള് പുറപ്പെട്ടിട്ടുണ്ടാവുമല്ലോ...ഒന്ന് വിളിച്ചു നോക്കിയാലോ ? ചെട്ടായീടെം ചേച്ചിയമ്മേടേം ശബ്ദം കേട്ടിട്ട് ദിവസങ്ങളായി .. ആലീസമ്മച്ചി പറഞ്ഞത് കൊണ്ട് മാത്രമല്ല വിളിക്കാത്തെ , ഒന്നാമതെ ഇവിടുത്തെ ജീവിതം ഇഷ്ടപ്പെട്ടില്ല ...അതിനിടക്ക് ചേച്ചിയമ്മയുടെ കരച്ചിലും കൂടി കേട്ടാല് ... ഒരു പക്ഷെ നാട്ടിലേക്ക് തന്നെ .തിരിക്കാന് തോന്നും ...
അച്ചാച്ചന് വരട്ടെ ... എങ്ങനെയേലും അവരെ കൂടി ഇവിടെ സെറ്റില് ആക്കാന് പറയിപ്പിക്കണം, ആവശ്യത്തിനു സമ്പത്തും ഒക്കെ ഉണ്ടല്ലോ ...
വെളുപ്പിന് ആരോ നെറ്റിയില് തലോടുന്നത് പോലെ തോന്നിയാണു കണ്ണ് തുറന്നത് - അലീസമ്മച്ചി... കണ്ണുകള് നിറഞ്ഞിട്ടുണ്ട്
" ഒന്നൂല്ല മോനെ ...കുട്ടന് ഉറങ്ങിക്കോ " നെറ്റിയില് ഉമ്മ വെച്ചപ്പോള് കണ്ണ് നീര് ജോജിയുടെ മൂക്കിലൂടെ ഒഴുകി .അവരാദ്യമായാണ് കരയുന്നത് കാണുന്നത്
" എന്നാ അമ്മച്ചി ...അമ്മച്ചി എന്തിനാ കരയുന്നെ " സ്നേഹം കൂടുമ്പോളാണ് ജോജി അവരെ അമ്മച്ചി എന്ന് വിളിക്കാറ്
" ഒന്നൂല്ല മോനെ .... കുട്ടന് ഉറങ്ങിക്കോ ...കുറച്ചു നാള് കൂടി നിന്നെ കണ്ടത് കൊണ്ടാ ...ഇന്നോഫീസില് പോകണ്ട .. മാത്തച്ചന് പൊക്കോളും '
അവര് ഇറങ്ങി പോയതും ജോജി വീണ്ടും കണ്ണുകള് പൂട്ടി
പത്തു മണി ആയപ്പോള് ആണ് ഉറക്കം തെളിഞ്ഞത് ... കുളിച്ചു ഫ്രെഷായി വന്നപ്പോ അലീസമ്മച്ചി ഹാളില് ഉണ്ട്
' ആ ...കുട്ടാ എഴുന്നേറ്റോ ? നീ കാപ്പി കുടിക്ക് ..നമുക്കൊന്ന് പള്ളിയില് പോയെച്ചും വരാം '
കാപ്പിക്ക് പുട്ടും കടലയും . അലീസമ്മച്ചി വന്നത് കൊണ്ടാവും .. വന്നതിനു ശേഷം വയറു നിറഞ്ഞ ആഹാരം .ചേച്ചിയമ്മേടെ ഇഡ്ഡലിയുടെയും ചമ്മന്തിയുടെയും ഒക്കെ
💬 Comments
View all comments