0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 2382

വരുന്നുണ്ടേല്‍ വാ .. " ബോട്ടില്‍ തുറന്നു മൂന്നു ഗ്ലാസില്‍ നിറച്ചു ആലീസ് പറഞ്ഞു

ജോജിക്കിതില്‍ പരം സന്തോഷമില്ല . നാട്ടില്‍ ഒന്ന് പോകണം ..പക്ഷെ , ചെച്ചിയമ്മയെ എങ്ങനെ ഫെസ് ചെയ്യും ? വന്നിട്ടിത് വരെ ഒന്ന് വിളിച്ചു കൂടിയില്ല ... മനപൂര്‍വ്വം ആണ് ... ആ കരച്ചിലും ഒക്കെ കേട്ടാല്‍ അടുത്ത നിമിഷം തന്നെ നാട് പിടിച്ചേക്കും

മൂന്നാം നാള്‍ ജോജി അവരുടെ കൂടെ നാട്ടിലേക്ക് പോയി , ജോര്‍ജുട്ടിയും സെലീനയും ഒക്കെ ഉണ്ടായിരുന്നു കൂടെ .അടുത്ത ദിവസം വൈകിട്ട് അവര്‍ നാട്ടിലെത്തി . എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സി എടുത്ത് വീട്ടില്‍ എത്തിയപ്പോള്‍ പതിനൊന്നു മണി കഴിഞ്ഞിരുന്നു . അളിയന്‍ വന്നിട്ടില്ല , ജെസ്സിയും പിള്ളേരും പിന്നെ കുഞ്ഞെട്ടനും ഫാമിലിയും .

വാതില്‍ തുറന്നകത്തു കയറിയതെ തിരഞ്ഞത് ചെച്ചിയമ്മയെ ആണ് .... കണ്ടു ... അവരുടെ മുറിയില്‍ തനിച്ചു കട്ടിലില്‍ ചാരി ഇരിക്കുന്നു .. പഴയ ചേച്ചിയമ്മയുടെ പ്രേതം എന്ന് പറയാം ... ആ ചുറുചുറുക്കും ചിരിയും ഒന്നുമില്ല . പിള്ളേര് അപ്പുറത്തെ മുറിയിലാണ് എന്ന് തോന്നുന്നു

" ചേച്ചിയമ്മേ .." കട്ടിലിന്‍റെ സൈഡില്‍ ഇരുന്നാ കയ്യില്‍ തൊട്ടപ്പോള്‍ ഷോക്കടിച്ച പോലെ ഒരു വിറയല്‍ ..പിന്നെ ഏങ്ങലടിച്ചു കൊണ്ട് അപ്പുറത്തേക്ക് തല ചായ്ച്ചു കരയാന്‍ തുടങ്ങിയപ്പോള്‍ ജോജിയാകെ പതറി ...അത്ര നാളും സ്വരുക്കൂട്ടി വെച്ചിരുന്ന ധൈര്യം എല്ലാം ഒലിച്ചു പോയി , അവന്‍ ചേച്ചിയമ്മയുടെ കാലില്‍ അമര്‍ത്തി പിടിച്ചു പൊട്ടികരയാന്‍ തുടങ്ങി ..അത് കേട്ടതോടെ ആലീസും ജെസ്സിയും കിടന്നിരുന്ന ബീനയും ഒക്കെ അകത്തേക്ക് കയറി വന്നു

" ങാ ...ഇതാ നിന്നെ ഫോണ്‍ പോലും ചെയ്യാന്‍ അനുവദിക്കാത്തെ... നീയിങ്ങനെ തുടങ്ങിയാല്‍ ..ദേ ..വന്നെ ... " ആലീസ് പറഞ്ഞതും ജെസി അവനെ അപ്പുറത്തേക്ക് കൂട്ടി കൊണ്ട് പോയി .

ഇങ്ങനെയൊക്കെ ഉണ്ടാവുമെന്നറിയാവുന്നതിനാല്‍ ആലീസ് വരുന്ന വഴിയില്‍ ആഹാരം കഴിപ്പിചിട്ടാണ് പോന്നത് .. അത് കൊണ്ടെല്ലാരും ഒരു വിധത്തില്‍ അവനെ ആശ്വസിപ്പിച്ചു കിടന്നുറങ്ങി .
പിറ്റേന്ന് പത്തു മണിയോടെയാണ് എല്ലാവരും തന്നെ എഴുന്നേറ്റത് .. അച്ചുവിനുള്ള കാപ്പി

💬 Comments

View all comments