Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]
ബീന അകത്തേക്ക് കൊണ്ട് പോകുന്നത് കണ്ടു . കാപ്പി കുടിക്കുന്നതിനിടെ ആരും മിണ്ടുന്നത് പോലുമില്ല .. എന്തോ നടക്കാന്‍ പോകുന്നപോലെയൊരു ഫീല്‍ ജോജിക്കുണ്ടായി .
കാപ്പി കുടി കഴിഞ്ഞു അല്‍പ നേരത്തിനുള്ളില്‍ എല്ലാവരും ഹാളില്‍ കൂടി .പിള്ളേരെ നോക്കാന്‍ സെലീനയെ ഏല്‍പ്പിച്ചു പുറത്തേക്ക് വിട്ടു
' ജെസി ..നീ പോയി അച്ചൂനെ ഇങ്ങു വിളിച്ചോണ്ട് വാ ' ആലീസ് പറഞ്ഞിട്ട് സോഫയില്‍ മാത്തച്ചന്റെ അങ്ങേയറ്റത്ത് ഇരുന്നു .ജെസ്സിയുടെ ഒപ്പം ബീനയും അകത്തേക്ക് കയറി
ജോജി കണ്ടു ... ആ ...രൂപം ...പാറി പറന്ന മുടിയും കുഴിഞ്ഞ കണ്ണുകളും ഒക്കെ കൂടി ..ഒന്ന് കൂടി നോക്കാനാവാതെ അവന്‍ കണ്ണ് തിരിച്ചു
അച്ചുവിനെ അലീസിന്റെയും മാത്തച്ചന്റെയും നടുക്കാണ് അവരിരുത്തിയത് .. അവളുടെ ഒരു കൈ എടുത്തു മുറുകെ പിടിച്ചു കൊണ്ട് ആലീസ് ഒന്ന് ശ്വാസം വലിച്ചു വിട്ടു
' എന്നാ കോലമാടി കൊച്ചെ ...ഇത് ..ങേ .. ഇങ്ങനെ നീ തുടങ്ങിയാല്‍ പിന്നെ പിള്ളേരുടെ കാര്യം എങ്ങനാ ... അവനെയങ്ങു ദൈവം വിളിച്ചു .. നീയും കൂടി മിണ്ടാതേം തിന്നാതെം ഓരോന്ന് വരുത്തി വെച്ചെച്ചും ..ങേ .. ആണ്ടിന് വരാന്‍ ഇരുന്നതാ ഞങ്ങള് ..നിന്‍റെ ഇവിടുത്തെ അവസ്ഥ കേട്ടപ്പ ഓടിയിങ്ങു പോന്നതാ ...'
ഒരു കൈ കൊണ്ട് അച്ചുവിന്‍റെ മുടി മാടിയൊതുക്കി , മറു കയ്യാല്‍ അവളുടെ കൈത്തലം അമര്‍ത്തി പിടിച്ചു ആലീസ് പതുക്കെ തുടങ്ങി
" നീയെന്നാ ഭാവിച്ചായാലും ഞങ്ങളൊരു തീരുമാനം അങ്ങെടുത്തു ...ആണ്ടു കഴിഞ്ഞു പറയാന്നും ഒക്കെ വെച്ചിരുന്നതാ ...ഇതിപ്പോ നീയായിട്ടു പറയിപ്പിച്ചതാ ...നീ ഇങ്ങനെ ഒറ്റക്ക് ഇവിടെ നിക്കണ്ട ..."
അച്ചു പകച്ചു അവരെ നോക്കി ..
" നിന്നെ കൊണ്ടോകാനാ ഞങ്ങള് വന്നെ '
ആലീസിന്റെ തീരുമാനം കേട്ട് ജോജി ഒന്നാശ്വസിച്ചു.
' പിന്നെ ..നീയിങ്ങനെ ജീവിതകാലം മുഴുവന്‍ അവനെയും വിചാരിച്ചു ജീവിക്കാനും ഞങ്ങള് സമ്മതിക്കുകേല ... ആണ്ടു കഴിയനോന്നും നിക്കുന്നില്ല ...നീ കല്യാണം കഴിക്കണം ...അത് ഞങ്ങള് കൂട്ടായിട്ടെടുത്ത തീരുമാനം ആണ് '
ജോജി ആകെ അന്ധാളിച്ചു ..ഇത് വരെ അങ്ങനൊരു സംസാരം അവന്‍റെ
💬 Comments
View all comments