Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]
മുന്നില്‍ വെച്ചുണ്ടായില്ല ... സമ്മതിക്കില്ലാന്നു കരുതിയാവാം
' ഞാനെങ്ങോട്ടും ഇല്ല ... എന്നെ വേണ്ടെങ്കില്‍ ഇറക്കി വിട്ടേരെ ... ഞാനെങ്ങോട്ടെങ്കിലും പൊക്കോളാം ..സ്വത്തും പണവും പോകൂന്ന്‍ കരുതിയാണേല്‍ നിങ്ങടെ അഞ്ചു പൈസ എനിക്ക് വേണ്ട"
അലീസിന്റെ കൈ കുതറി തെറിപ്പിച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങിയ അച്ചുവിനെ മാത്തച്ചന്‍ കൂടി മുറുകെ പിടിച്ചു ..
" മോളെ ... നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല ...നിന്നെ കൂടെപ്പിറപ്പായെ ഞങ്ങള് കണ്ടിട്ടുള്ളൂ" ഫിലിപ്പ് പതുക്കെ പറഞ്ഞു
എതിര്‍ത്തൊരു വാക്ക് ഇതേവരെ പറയാത്ത ചേച്ചിയമ്മ പൊട്ടിത്തെറിച്ചപ്പോള്‍ ജോജി ആകെ വല്ലാതായി . എന്നാല്‍ അത് മുന്‍കൂട്ടി കണ്ട മറ്റുള്ളവരത് വക വെച്ചെയില്ല.
" നീയെങ്ങോട്ട്പോകും ...നിന്‍റെ വീട്ടിലേക്കോ ... അവിടുന്നു ഇറക്കി വിട്ടതല്ലേ നിന്നെ ...ഈ കുഞ്ഞുങ്ങളുടെ ഭാവി ഒന്നാലോചിക്ക് നീ "
അച്ചു ആകെ പതറി. എല്ലാത്തിനും ജോഷി ഉണ്ടായിരുന്നു .. ഒന്നിനും തനിച്ചു പുറത്ത് പോയിട്ട് പോലുമില്ല ..ജോക്കുട്ടന്‍ ഉണടായിരുന്നപ്പോള്‍ അവന്‍ കാണുമായിരുന്നു .. അവള്‍ നിസഹായതയോടെ ജോജി ഇരിക്കുന്നിടത്തെക്ക് നോക്കി .. ഒരു താങ്ങ് കിട്ടുമോയെന്നറിയാന്‍
' ജോക്കുട്ടാ ..ഒന്ന് പറയെടാ മോനെ ...ചേച്ചിയമ്മേനെ ഇറക്കി വിടല്ലന്നു ... ആര്‍ക്കും ഒരുപദ്രവവും ഉണ്ടാക്കാതെ ഞാനിവിടെ കഴിഞ്ഞോളാം..ഒന്ന് പറയടാ കുട്ടാ.." ജോജിയെ നോക്കി അച്ചുവത് പറഞ്ഞപ്പോള്‍ അലീസിന്റെ കൈകള്‍ അയഞ്ഞു , മാത്തച്ച്നറെയും...അച്ചു ഓടി അവന്‍റെ അരികിലെത്തി .
" ചേച്ചിയമ്മ അങ്ങോട്ട് വന്നാല്‍ ഞാന്‍ പറയാം ' അച്ചുവിന്‍റെ കൈകള്‍ പിടിച്ചു ജോജി പതുക്കെ പറഞ്ഞു .
' ഞാന്‍ വരാം ... എങ്ങോട്ട് വേണേലും വരാം ... വേറെ കെട്ടാന്‍ പറയരുത് " അച്ചു തിരിഞ്ഞു അവരോടായി പറഞ്ഞു
" നിന്നെ ജോക്കുട്ടന്‍ നോക്കുവോ ? എത്ര നാള്‍ ... എന്റേം മാത്തച്ചന്റെം കാലം കഴിഞ്ഞാ പിന്നെ ഈ ഒരുമേം ഒക്കെ കാണുവോന്നാര്‍ക്കറിയാം ... നമ്മുടെ മക്കള്‍ നോക്കുവാരിക്കും ... മരൂമക്കളോ ? ങേ ?'
" ഇവന്‍റെ കൂടെ കഴിഞ്ഞോlളാം ഞാന്‍ ...ഇല്ലേ ..പറയടാ കുട്ടാ ... പറ ..ചെച്ചിയമ്മേനെ നീ ഇറക്കി വിടുവോ ? ങേ ...
💬 Comments
View all comments