Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]
ഇല്ല ... ഞാനാ ഇവനെ വളര്‍ത്തിയെ ... ഇവനെന്നെ ഇറക്കി വിടത്തില്ല "
വിജയിയുടെ ഭാവത്തോടെ അവന്‍റെ കൈകളില്‍ മുറുകെ പിടിച്ചു അച്ചു അവരെ ഓരോരുത്തരേയായി നോക്കി ...
" അറിയാം ... അവന്‍ നിന്നെ നോക്കൂന്ന്...പോന്നു പോലെ നോക്കൂന്ന് ...അതറിയവുന്നോണ്ടു ഞങ്ങളൊരു തീരുമാനം എടുത്തു ....നാളെ ... നാളെ തന്നെ നിങ്ങളുടെ രെജിസ്റര്‍ മാര്യേജ്'..നിന്റെം ജോക്കുട്ടന്റേം "
ബോംബു പോട്ടിയന്നത് പോലെ അച്ചുവിന്‍റെ മുന്നില്‍ ഭൂമി കിടന്നു കറങ്ങി .. ജോജിയുടെ കൈ അവളുടെ കയ്യില്‍ നിന്നൂര്‍ന്നു വീണു .. ജോജിയും ആകെ സ്തംഭിച്ചു നില്‍പ്പാണ് .. മറ്റുള്ളവര്‍ക്ക് യാതൊരു ഭാവഭേധവും ഇല്ല
" ഹ ഹ ഹ ...കൊള്ളാം..കൊള്ളാം ... ഇതാരുന്നല്ലേ നിങ്ങടെ പ്ലാന്‍ ...കൊള്ളാം '
ഇനി നിങ്ങടെ ഒരു കോളും വേണ്ട .... ഈ അച്ചൂനെ നിങ്ങള്‍ അന്വേഷിക്കുകയും വേണ്ട ' അച്ചുവിന്‍റെ കരച്ചില്‍ പെട്ടന്ന് നിന്നു ..എവിടെ നിന്നോ കിട്ടിയ ഊര്‍ജ്ജം മുഖത്ത്. വിവരങ്ങളൊന്നും അറിയാതെ വെള്ളം എന്ന് പറഞ്ഞു കയറി വന്ന ഇളയ കൊച്ചിനെ അച്ചു വാരിയെടുത്തു. ' അപ്പു എന്തിയെടി ? ...? വാ പോകാം ... മുന്നും പിന്നും നോക്കാതെ ഇറങ്ങി വന്നു സ്വന്തം കൂടപ്പിറപ്പുകളെക്കാള്‍ സ്നേഹിച്ച നിന്റെയമ്മക്ക് ഇവരു തന്ന സമ്മാനം നീ കേട്ടോ ...വാടി ഇവിടെ " പുറകെ വന്ന അമ്മുവിനേം കയ്യില്‍ പിടിച്ചു യാതൊന്നും എടുക്കാതെ അച്ചു വാതിലിനടുത്ത് എത്തിയതും ആലീസിന്റെ സ്വരം ഉയര്‍ന്നു
" എടി അശ്വതി നായർ ...ഒരു മിനുട്ട്" പതിവില്ലാതെ അലീസമ്മച്ചിയുടെ വായില്‍ നിന്ന് വന്ന തന്‍റെ യഥാര്‍ത്ഥ പേര് കേട്ടു അച്ചു സ്വരുക്കൂട്ടിയ കരുത്തെല്ലാം ഒരുനിമിഷം കൊണ്ടില്ലാതായി... അവള്‍ നിന്നെങ്കിലും തിരിഞ്ഞില്ല... ഉള്ള കരുത്തുകൂടി ഇല്ലാതായാല്‍
' നീ വന്ന പോലെയെ ഈ പടി ഇറങ്ങാവൂഎന്ന്.. ..'അച്ചു ആകെ പകച്ചു തിരിഞ്ഞു നോക്കി. ആലീസിന്റെ മുഖത്ത് വന്യമായ ഒരു ഭാവം അവള്‍ കണ്ടു .. നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് അവരുടെ മുഖത്ത് ഇതിനു മുന്‍പും അവളാ ഭാവം കണ്ടിട്ടുണ്ട്
".മനസിലായില്ലേ ? എന്‍റെ ജോഷീടെ പിള്ളേരെ
💬 Comments
View all comments