0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 2386

ഇവിടെ നിര്‍ത്തിയിട്ടു വേണം നീ ഇവിടുന്നിറങ്ങാന്‍.... നീ കേസിന് പൊക്കോ .... എന്‍റെ സ്വത്തും പണവും മൊത്തം നഷ്ടപെടുത്തീട്ടു ആണെങ്കിലും ഞാനീ പിള്ളേരെ നിനക്ക് വിട്ടു തരുവേല എന്‍റെ കൂടെ നിര്‍ത്തും ......ഇതാലീസാ പറയുന്നേ '

അച്ചുവാകെ തളര്‍ന്നു വാതില്‍പടിയിലൂടെ ഊര്‍ന്നു താഴെക്കിരുന്നു . അല്‍പം മുന്‍പ് വരെ ജോക്കുട്ടന്‍ ഒരു പ്രതീക്ഷ ആയിരുന്നവള്‍ക്ക് ... ഇതിപ്പോ ... ഇത് ജോക്കുട്ടനും കൂടി അറിഞ്ഞോണ്ടാണോ?

അച്ചു പെട്ടന്ന് ക്രൂദ്ധയായി ജോജിയെ നോക്കി . അവനപ്പോഴും അല്‍പം മുന്‍പ് കേട്ട വാക്കുകളില്‍ നിന്ന് മോചിതനായിരുന്നില്ല . അല്‍പം കഴിഞ്ഞപ്പോള്‍ അവന്‍ തന്നെയാണ് മൌനം ഭേദിച്ചത്

" അമ്മച്ചി എന്നാ ഈ പറയുന്നേ ? ചേച്ചിയമ്മേ ഞാന്‍ കെട്ടാനോ.... ഞാന്‍ നോക്കിക്കൊള്ളാം ...എന്‍റെ മരണം വരെ ഞാന്‍ നോക്കി കൊള്ളാം ... എന്നാത്തിനാ നിങ്ങളീ പാവത്തിനെ ഇങ്ങനെ ?" അവന്റെ കണ്ണുകള്‍ നിറഞ്ഞു ... അത് കേട്ടതും അച്ചു ആശ്വാസത്തോടെ ജോജിയെ നോക്കി .പിന്നെ മറ്റുള്ളവരെയും ..കണ്ടോ എന്‍റെ മോന്‍ എന്ന ഭാവത്തില്‍ ..

'നീ നോക്കൂടാ മോനെ ..നീ നോക്കും ...അതറിഞ്ഞു കൊണ്ട് തന്നാ പറയുന്നേ ... പക്ഷെ എത്ര നാള്‍ നീയവളെ നോക്കും ... നിനക്കൊരു പെണ്ണ് വന്നു കേറിയാലോ ? അവള്‍ സമ്മതിക്കുമോ ?ങേ ?"

" ചെച്ചിയമ്മക്കും പിള്ളേര്‍ക്കും വേണ്ടി ഞാന്‍ പെണ്ണ് കേട്ടാതിരിക്കും ...പെണ്ണ്‍ കെട്ടിയാലെ എല്ലാം തികയൂള്ളോ? "

'അച്ചൂ ..നീയിങ്ങു വന്നെ ... വാ ... എടാ ജോജി ... നാളെ തന്നെ നീ ഇവളെ രെജിസ്റര്‍ ചെയ്യണം ... അത് വേറെ കാര്യത്തിനാ ... പിന്നെ നീ അവളെ നോക്കുവോ നോക്കതിരിക്കുവോ അതൊക്കെ നിങ്ങടെ കാര്യം ... നീയും ഇവളും ഒക്കെ ഞാങ്ങക്കൊരുപോലാ ." ജെസ്സി വന്നു അച്ചുവിന്‍റെ കൈ പിടിച്ചു

" നില്‍ക്ക് ...നാളെ രെജിസ്ടര്‍ ... അത് സമ്മതമാണേല്‍ മതി അകത്തേക്ക് ' ആലീസ് വീണ്ടും ചൂടില്‍ തന്നെ

" എന്‍റെ അലീസമ്മച്ചി.... അതല്ലെങ്കിലും രജിസറര്‍ ചെയ്യേണ്ടേ ...എന്നാലല്ലേ ഭാര്യ എന്ന ലേബലില്‍ ജോക്കുട്ടന്റെ കൂടെ ഇവളെ

💬 Comments

View all comments