Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]
അമേരിക്കക്ക് കൊണ്ട് പോകാന്‍ പറ്റൂ ...അച്ചു ..നീയിങ്ങു വന്നെ '
നിര്‍ണായക സമയത്ത് ജെസിക്ക് ബുദ്ധി തെളിഞ്ഞു ... ബീനയും കൂടി അച്ചുവിനെ കൂട്ടി അകത്തേക്ക് നടന്നു ... അത് ജെസി പറഞ്ഞത് കേട്ട് അലീസിന്റെ മുഖത്തൊരു ചിരി തെളിഞ്ഞു ...തനിക്കീ ബുദ്ധി വന്നില്ലല്ലോ എന്നോര്‍ത്ത് അവര്‍ മുഖം കുനിച്ചു
കുറച്ചു സമയം കഴിഞ്ഞു ജെസി പുറത്തേക്കിറങ്ങി വന്നു ... എല്ലാവരും ഇരുന്ന സ്ഥലത്ത് തന്നെ എന്താകും എന്ന ഉത്ഖണ്ടയില്‍ ഇരിപ്പാണ്
" ഡാ ജോക്കുട്ടാ .... നീ ജോര്‍ജുട്ടിയെയും കൂട്ടി ആ ഹോട്ടലില്‍ എങ്ങാനും പോയി ഉച്ചക്കത്തെക്കുള്ള ആഹാരം വല്ലോം വാങ്ങീട്ടു വാ ... "
ജോജി അസ്വസ്ഥനായി ആണിരുന്നതെങ്കിലും അവനു പോകാതിരിക്കനായില്ല അവന്‍ പൈസയും എടുത്തു ജോര്‍ജുട്ടിയെയും കൂട്ടി വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും എല്ലാവരും ആകാംഷയോടെ ജെസ്സിയെ നോക്കി
" അലീസമ്മച്ചി ... അങ്ങോട്ട് പോകുന്നതിന്‍റെ പേപ്പറും കാര്യങ്ങളും ഒക്കെ പറഞ്ഞു ഒരു കണക്കിനവളെ മയപ്പെടുത്തിയിട്ടുണ്ട് ... പേരിനു ഒരു ഒപ്പിട്ടാല്‍ മതി എന്നൊക്കെ പറഞ്ഞു ... നീ അവിടെ ചെന്നാ ..നിനക്ക് താല്പര്യം ഇല്ലേല്‍ അലീസമ്മച്ചീടെ കൂടെ നിന്നോ എന്നൊക്കെ പറഞ്ഞു ബീനയും കൂടെ കൂടിയപ്പോ ഒന്ന് ശാന്തമായിട്ടുണ്ട്...."
' അത് മതി ... ബാക്കിയൊക്കെ അവിടെ ചെന്നിട്ടു ഞാന്‍ നോക്കി കൊള്ളാം ... എന്നാലും എന്‍റെ കൊച്ചെ എനിക്കീ ബുദ്ധി തോന്നിയില്ലല്ലോ ... എനിക്കേറ്റോം ഇഷ്ടപ്പെട്ട അവള്‍ടെ മുഖത്ത് നോക്കി കനപ്പിച്ചു പറയേണ്ടീം വന്നു ...ഈശ്വരാ " അലീസിന്റെ കണ്ണുകള്‍ നിറഞ്ഞു
" മാത്തച്ചാ ...ദേ ..സമയം പന്ത്രണ്ടാകുന്നതെ ഉള്ളൂ ... നാളത്തെനു വെക്കണ്ട ... ഇന്ന് ....ഇപ്പൊ തന്നെ രെജിസ്റര്‍ ചെയ്യണം ... അല്ലേല്‍ അവള്‍ടെ മനസ് തിരിഞ്ഞാലോ..ങേ ?"
" അതിനെന്നാ ..ഇപ്പൊ തന്നെ പോയേക്കാം " ഫിലിപ്പ് ചാടി എഴുന്നേറ്റു ...
ഫിലിപ്പിന്റെ കൂടെ മാത്തച്ചനും ഇറങ്ങി .. ജോജിയും ജോര്‍ജുട്ടിയും കൂടി ബിരിയാണിയും ഒക്കെ പാര്‍സല്‍ വാങ്ങി വീട്ടില്‍ എത്തിയ സമയത്ത് തന്നെ ഫിലിപ്പും മാത്തച്ചനും എത്തിച്ചേര്‍ന്നു
" നിങ്ങളിത്ര പെട്ടന്ന് എത്തിയോ ? എന്തായി പോയ
💬 Comments
View all comments