0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.4K

കാര്യം എങ്ങനാ ... അവനെയങ്ങു ദൈവം വിളിച്ചു .. നീയും കൂടി മിണ്ടാതേം തിന്നാതെം ഓരോന്ന് വരുത്തി വെച്ചെച്ചും ..ങേ .. ആണ്ടിന് വരാന്‍ ഇരുന്നതാ ഞങ്ങള് ..നിന്‍റെ ഇവിടുത്തെ അവസ്ഥ കേട്ടപ്പ ഓടിയിങ്ങു പോന്നതാ ...'

ഒരു കൈ കൊണ്ട് അച്ചുവിന്‍റെ മുടി മാടിയൊതുക്കി , മറു കയ്യാല്‍ അവളുടെ കൈത്തലം അമര്‍ത്തി പിടിച്ചു ആലീസ് പതുക്കെ തുടങ്ങി

" നീയെന്നാ ഭാവിച്ചായാലും ഞങ്ങളൊരു തീരുമാനം അങ്ങെടുത്തു ...ആണ്ടു കഴിഞ്ഞു പറയാന്നും ഒക്കെ വെച്ചിരുന്നതാ ...ഇതിപ്പോ നീയായിട്ടു പറയിപ്പിച്ചതാ ...നീ ഇങ്ങനെ ഒറ്റക്ക് ഇവിടെ നിക്കണ്ട ..."

അച്ചു പകച്ചു അവരെ നോക്കി ..

" നിന്നെ കൊണ്ടോകാനാ ഞങ്ങള് വന്നെ '

ആലീസിന്റെ തീരുമാനം കേട്ട് ജോജി ഒന്നാശ്വസിച്ചു.

' പിന്നെ ..നീയിങ്ങനെ ജീവിതകാലം മുഴുവന്‍ അവനെയും വിചാരിച്ചു ജീവിക്കാനും ഞങ്ങള് സമ്മതിക്കുകേല ... ആണ്ടു കഴിയനോന്നും നിക്കുന്നില്ല ...നീ കല്യാണം കഴിക്കണം ...അത് ഞങ്ങള് കൂട്ടായിട്ടെടുത്ത തീരുമാനം ആണ് '

ജോജി ആകെ അന്ധാളിച്ചു ..ഇത് വരെ അങ്ങനൊരു സംസാരം അവന്‍റെ മുന്നില്‍ വെച്ചുണ്ടായില്ല ... സമ്മതിക്കില്ലാന്നു കരുതിയാവാം

' ഞാനെങ്ങോട്ടും ഇല്ല ... എന്നെ വേണ്ടെങ്കില്‍ ഇറക്കി വിട്ടേരെ ... ഞാനെങ്ങോട്ടെങ്കിലും പൊക്കോളാം ..സ്വത്തും പണവും പോകൂന്ന്‍ കരുതിയാണേല്‍ നിങ്ങടെ അഞ്ചു പൈസ എനിക്ക് വേണ്ട"

അലീസിന്റെ കൈ കുതറി തെറിപ്പിച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങിയ അച്ചുവിനെ മാത്തച്ചന്‍ കൂടി മുറുകെ പിടിച്ചു ..

" മോളെ ... നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല ...നിന്നെ കൂടെപ്പിറപ്പായെ ഞങ്ങള് കണ്ടിട്ടുള്ളൂ" ഫിലിപ്പ് പതുക്കെ പറഞ്ഞു

💬 Comments

View all comments