0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 2457

ഇറങ്ങി . ഹാളില്‍ നിന്ന് സ്റെയര്‍ ഇറങ്ങിയാല്‍ പാര്‍ട്ടി ഹാള്‍ ആയി . അവിടെ സ്വിമ്മിംഗ് പൂളും ഗാര്‍ഡനും മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു ... അവിടെ നിന്ന് തന്നെ പുറത്തേക്കുള്ള വഴിയും ഉണ്ട്

" എല്ലാവര്‍ക്കും സ്വാഗതം ..നാട്ടില്‍ പോയിട്ട് വന്നിട്ടാദ്യത്തെ പാര്‍ട്ടി .. ഹ ഹ എല്ലാവര്‍ക്കും പരസ്പരം അറിയാവുന്നത് കൊണ്ട് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല ...എന്നിരുന്നാലും ' ജോണ്‍ ഒന്ന് നിര്‍ത്തിയിട്ട് ആലീസിനെ നോക്കി .. ആലീസ് മുന്നോട്ടു വന്നു മൈക്ക് വാങ്ങി

' ഞാന്‍ ഒരാളെ പരിചയപ്പെടുത്തുവാണ് ... എന്‍റെ കുഞ്ഞനിയന്‍ Mr ജോജി ' എല്ലാവരും കയ്യടിച്ചപ്പോള്‍ ജോജി മുന്നോട്ടു നീങ്ങി നിന്നു

" ആന്‍ഡ് മിസ്സിസ് ജോജി ....എന്‍റെ അച്ചു" ആലീസ് അച്ചുവിനെ നോക്കിയപ്പോള്‍ അച്ചുവാകെ വിളറി വെളുത്തു, എന്നിരുന്നാലും അവള്‍ മുന്നോട്ടു നീങ്ങി നിന്നു . മിസ്സിസ് ജോണി അച്ചുവിനെ ജോജിയുടെ അടുത്തേക്ക് നിര്‍ത്തി

" എല്ലാവരും ഈ മേഡ് ഫോര്‍ ഈച്ച് അതര്‍ , ഈ ബ്യൂട്ടിഫുള്‍ കപ്പിള്‍സിന് ഒരു ഹായ് കൊടുക്കൂ '

എന്നിട്ടവര്‍ അലീസിന്റെ കയ്യില്‍ നിന്ന് മൈക്ക് വാങ്ങി ജോജിയുടെ കയ്യില്‍ കൊടുത്തു .. അവനൊന്നു പതറി , എന്നിട്ട് സ്വയം പരിചയപ്പെടുത്തി , ശേഷം അച്ചുവിന്‍റെ ഊഴം ആയിരുന്നു .. ഒന്ന് രണ്ടു വാക്കില്‍ ഒതുക്കി അവള്‍ മൈക്ക് തിരികെ കൊടുത്തപ്പോള്‍ ഒരാള്‍ രണ്ടു വൈന്‍ ഗ്ലാസ് കൊണ്ട് വന്നു കയ്യില്‍ കൊടുത്തു

" രണ്ടാളും പരസ്പരം കുടിപ്പിച്ചേ " ജോജി അച്ചുവിന്‍റെ ചുണ്ടില്‍ ഗ്ലാസ് മുട്ടിച്ചപ്പോള്‍ അവളവനെ നോക്കാതെ ഒരു കവിള്‍ ഇറക്കി ... അവന്‍റെ മുഖത്തേക്ക് നോക്കാതെയാണ്‌ അച്ചു വൈന്‍ അവനു കൊടുത്തത് ... വൈന്‍ തീര്‍ന്നതും ഹാളില്‍ സംഗീതം ഒഴുകി

" ലെറ്റ്‌സ് എന്ജോയ്‌ വിത്ത്‌ യുവര്‍ കപ്പിള്‍സ്' എല്ലാവരും അവരവരുടെ ജോടിയുടെ കൂടെ കൈകോര്‍ത്ത്‌ ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ജോജി വിളറി വെളുത്തു നോക്കി നിന്നു, അതിലും പരിതാപകരമായിരുന്നു അച്ചുവിന്റെ അവസ്ഥ ... അവള്‍ ഒരാശ്വാസത്തിന് പിള്ളേരെ നോക്കി ... അവര്‍ താഴേക്ക് വരാതെ മറ്റു കുട്ടികളുടെ കൂടെ

💬 Comments

View all comments