Chapter Title : വീണ്ടും വസന്തകാലം [മന്ദന്രാജ]
ചേച്ചിയമ്മ ട്യൂഷന് തരാത്തെ ... കെട്ടി വന്നയന്നു മുതല് പഠിപ്പിക്കാനും ഒക്കെ ... ചെട്ടായീടെം ചെച്ചിയമ്മെടെം സ്നേഹോം ജീവിതവും ... അവരുടെ അനിയന് ആയി വളര്ന്നതില് അഭിമാനം തോന്നുന്നു ... ഇനി തനിക്ക് വരാന് പോകുന്നതാരാണോ ... മൂന്നു ചേടത്തിമാരും സ്വഭാവം കൊണ്ട് കുഴപ്പമില്ല ... കുഞ്ഞെട്ടായീടെ ചേച്ചി ബീന ... ബോബ് ചെയ്ത മുടിയും , ഫുള് മേക്കപ്പും ഒക്കെയുണ്ടെങ്കിലും ഒന്ന് സംസാരിച്ചാല് അവരെ കാണുമ്പോ ഉള്ള കാഴ്ചപ്പാട് അങ്ങ് മാറും ... ചുമ്മാതാണേലും ഒന്ന് പിണങ്ങിയാല് പിന്നെ കരച്ചിലാ ... ഇത്രേം പ്രായം ഉണ്ടെന്നു പോലും ഓര്ക്കില്ല ..പിന്നെ അലീസമ്മച്ചി ... തനി കോട്ടയംകാരി അമ്മച്ചി ...കണ്ണുകൊണ്ടുള്ള ഒരു നോട്ടം മതി ... താനേ അനുസരിച്ച് പോകും .. അപ്പച്ചന് മരിച്ചേ പിന്നെ അവരുടെ കഴിവ് കൊണ്ടാന്നു വേണേല് പറയാം ബിസിനെസ് ഇത്രേം വളര്ന്നത് ... ഇതൊക്കെയാണേലും സ്നേഹത്തിന്റെ നിറകുടം ... അനിയന്മാരേം അനിയത്തിമാരേം ഒക്കെ സ്വന്തം മക്കളെ പോലെയാ കരുതുന്നേം കൊണ്ട് നടക്കുന്നേം
രാത്രി വൈകിയാണ് ഉറക്കം വന്നത് , അത് കൊണ്ട് തന്നെ രാവിലെ ജോര്ജുകുട്ടി വന്നു വിളിച്ചപ്പോള് ആണ് എഴുന്നേറ്റത് .
' ജോപ്പാപ്പാ ... പെട്ടന്നു റെഡിയായി ഡ്രെസ് ചെയ്താല് ഞാന് ഓഫീസില് ഡ്രോപ്പ് ചെയ്യാം '
ജോജി പെട്ടന്ന് തന്നെ റെഡിയായി ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഇറങ്ങി . ജോര്ജു കുട്ടി ഓഫീസില് ഇറക്കിയ ഉടനെ പോയി
പുതിയ അന്തരീക്ഷം ..അച്ചാച്ചനും അലീസമ്മച്ചിയും ഇല്ലാതെ എന്തെടുക്കാന് .. ?
അകത്തേക്ക് കയറിയ ഉടനെ ഒരു പെണ്കുട്ടി വന്നു ജോജി
💬 Comments
View all comments